ഹൈടെക് പദ്ധതി ഉപയോഗം: സ‌്കൂളുകളിൽ ഒാഡിറ്റ‌് ഇന്ന‌് തുടങ്ങും - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, October 21, 2018

ഹൈടെക് പദ്ധതി ഉപയോഗം: സ‌്കൂളുകളിൽ ഒാഡിറ്റ‌് ഇന്ന‌് തുടങ്ങും


തിരുവനന്തപുരം
പൊതുവിദ്യാലയങ്ങൾ മികവിന്റെ കേന്ദ്രങ്ങളാക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ സ്കൂളുകൾ നടപ്പാക്കിയ ഹൈടെക് സ്കൂൾ പദ്ധതിയിൽ‍ ലഭ്യമായ ഉപകരണങ്ങളുടെയും സൗകര്യങ്ങളുടെയും ഉപയോഗം പരിശോധിക്കുന്നതിന് കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ‌് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ (‍ കൈറ്റ് )  പ്രത്യേക ഓഡിറ്റ്  നടത്തും.

ഉപകരണങ്ങളുടെയും സൗകര്യങ്ങളുടെയും ഉപയോഗം, ക്ലാസ്റൂം വിനിമയത്തിനായി തയ്യാറാക്കിയ ‘സമഗ്ര’ പോർട്ടലിന്റെ  ഉപയോഗവും പ്രയോഗവും‍, സ്കൂളുകളിലെ ബ്രോഡ്ബാന്റ് ഉപയോഗം,  ഉപകരണങ്ങളുടെ ഇൻസ്റ്റലേഷൻ പ്രവർത്തനംപരാതിപരിഹാര സംവിധാനം, സമ്പൂർണ സ്പാർക്ക് അപ്‍ഡേഷൻ തുടങ്ങിയ വിശദാംശങ്ങളാണ് സ്കൂൾതല ഓഡിറ്റിന്റെ ഭാഗമായി കൈറ്റ്  ശേഖരിക്കുന്നത‌്. ആദ്യഘട്ടം പദ്ധതി   നടപ്പാക്കിയ
 
4752 സ്കൂളുകളിലെയും സ്ഥാപനമേധാവി, അധ്യാപകർ, വിദ്യാർഥികൾ എന്നിവരിൽനിന്ന് പ്രത്യേക ചോദ്യാവലി ഉപയോഗിച്ച‌് വിവരങ്ങൾ  ശേഖരിച്ച‌്  രണ്ട് ഘട്ടങ്ങളിലായാണ് ഓഡിറ്റ്. പൊതുവിവരശേഖരണത്തിനായുള്ള ഒന്നാംഘട്ടം തിങ്കളാഴ‌്ചമുതൽ 30 വരെയും  ഗുണപരമായ പരിശോധനയ്ക്ക് മുൻതൂക്കം നല്കിയുള്ള രണ്ടാംഘട്ടം 2019 ജനുവരിയിലും  പൂർത്തിയാക്കും.  ഇതിനായി ‍ മാസ്റ്റർ ട്രെയിനർമാർ  സ്കൂളുകൾ സന്ദർശിക്കും.

പദ്ധതി നടപ്പാക്കിയ സെക്കൻഡറി, ഹയർസെക്കൻഡറി സ്കൂളുകളിലെ  എല്ലാ അധ്യാപകരിൽനിന്നും, ഓരോ ഡിവിഷനിൽ‍നിന്നും തെരഞ്ഞെടുത്ത അഞ്ച‌് കുട്ടികളിൽനിന്നുമാണ‌് ഹൈടെക് ഉപയോഗം സംബന്ധിച്ച വിശദാംശങ്ങൾ ശേഖരിക്കുന്നത്.  ഇതുപ്രകാരം സംസ്ഥാനത്തെ 80000 അധ്യാപകരിൽനിന്നും  40083 ക്ലാസുകളിലെ രണ്ടുലക്ഷത്തിലധികം കുട്ടികളിൽനിന്നുമാണ് പദ്ധതിയെക്കുറിച്ചുള്ള അഭിപ്രായം  നേരിട്ട് ശേഖരിക്കുന്നത്. സ്കൂൾ പ്രവർത്തനത്തെ ബാധിക്കാത്ത തരത്തിൽ വിവരശേഖരണം നടത്താൻ ആവശ്യമായ സൗകര്യങ്ങൾ സ്ഥാപനമേധാവികൾ ഒരുക്കണമെന്ന‌് കൈറ്റ‌് വൈസ‌് ചെയർമാൻ കെ അൻവർ സാദത്ത‌് വാർത്താക്കുറിപ്പിൽ അറിയിച്ചു. ഓഡിറ്റ‌്  സംബന്ധിച്ച  സർക്കുലർ  ംംം.സശലേ.സലൃമഹമ.ഴ്ീ.ശി ൽ ലഭ്യമാണ്.



from Kerala || Deshabhimani ​Online ​News https://ift.tt/2CwqWSX
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages