ശബരിമല: ബിജെപിയും യുഡിഎഫും കലാപത്തിന‌് കോപ്പുകൂട്ടുന്നു: എം എം മണി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, October 21, 2018

ശബരിമല: ബിജെപിയും യുഡിഎഫും കലാപത്തിന‌് കോപ്പുകൂട്ടുന്നു: എം എം മണി


രാജാക്കാട‌്
ശബരിമലയിൽ സ്ത്രീ പ്രവേശനം അനുവദിച്ച സുപ്രീംകോടതി ഉത്തരവിന്റെ പേരിൽ വിശ്വാസികളെ ഇളക്കിവിട്ട് കലാപത്തിന് യുഡിഎഫും ബിജെപിയും ആസൂത്രിത നീക്കം നടത്തുകയാണെന്ന് മന്ത്രി എം എം മണി പറഞ്ഞു. കോടതിവിധി നടപ്പാക്കാനുള്ള ഉത്തരവാദിത്തം സർക്കാരിൽ നിക്ഷിപ‌്തവുമാണ‌്. ഹൈറേഞ്ച‌് തോട്ടം തൊഴിലാളി യൂണിയൻ സമ്മേളനം എൻആർ സിറ്റിയിൽ ഉദ‌്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കേരളത്തിന്റെ മതേതര മനസ്സിനെ തകർക്കാനുള്ള ആസൂത്രിതമായ പരിശ്രമത്തിലാണ് ബിജെപിയും യുഡിഎഫും. കോടതിവിധി നടപ്പാക്കാൻ സർക്കാരിന് ബാധ്യതയുണ്ട്. വിശ്വാസത്തിന് എൽഡിഎഫ് എതിരല്ല. വിധിയോട് എതിർപ്പുള്ളവർ കോടതിയെ സമീപിക്കുകയാണ് വേണ്ടത്. സംഘപരിവാർ ചോദിച്ചുവാങ്ങിയതാണ് ശബരിമല വിധി. ആർഎസ്എസ് നേതാക്കളാണ് ശബരിമലയിൽ സ്ത്രീപ്രവേശനം ആവശ്യപ്പെട്ട് ഹർജി നൽകിയതും നിയമപോരാട്ടം നടത്തിയതും. അത് തുറന്നുപറയാനുള്ള ആർജവം പോലും അവർ കാണിക്കുന്നില്ല. ഇത് രാഷ്ട്രീയ ലാഭം മാത്രം നോക്കിയുള്ള മുതലെടുപ്പ‌് സമരമാണ്.

സുപ്രീംകോടതി വിധി വന്നപ്പോൾ കോൺഗ്രസും ബിജെപിയും സ്വാഗതം ചെയ്തതാണ്. പിന്നീട് നിലപാട് മാറ്റത്തിന് പിന്നിൽ സർക്കാരിനെ അസ്ഥിരപ്പെടുത്താനുള്ള നീക്കമാണ്. സതി സമ്പ്രദായത്തിന് അനുകൂലമായി രാജസ്ഥാനിൽ സ്ത്രീകളെ അണിനിരത്തിയത് ആർഎസ്എസ് ആയിരുന്നു. ശബരിമലയിൽ കാലാകാലങ്ങളായി ആചാരാനുഷ്ഠാനങ്ങളിൽ മാറ്റംവന്നിട്ടുണ്ട്. ബിജെപിയുടെയും കോൺഗ്രസിന്റെയും രാഷ്ട്രീയ സമരമാണിപ്പോൾ നടക്കുന്നത്. ഇവിടെ രാജഭരണമല്ല മറിച്ച‌് ജനാധിപത്യ ഭരണമാണ്. സുപ്രീംകോടതി വിധി നടപ്പാക്കാതിരിക്കാൻ ഭരണഘടനാപരമായി സംസ്ഥാന സർക്കാരിന് കഴിയില്ല. സർക്കാർ നവകേരള സൃഷ്ടിക്ക് കഠിനപരിശ്രമം നടത്തുമ്പോൾ വർഗീയശക്തികളും കോൺഗ്രസും അരാജകത്വം സൃഷ്ടിക്കുകയാണെന്നും എം എം മണി പറഞ്ഞു.



from Kerala || Deshabhimani ​Online ​News https://ift.tt/2AloxJc
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages