ബിജെപി നീക്കം സർക്കാരിനെ അസ്ഥിരപ്പെടുത്താൻ: ആനത്തലവട്ടം - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, October 21, 2018

ബിജെപി നീക്കം സർക്കാരിനെ അസ്ഥിരപ്പെടുത്താൻ: ആനത്തലവട്ടം


ആലപ്പുഴ
പ്രക‌ൃതിദുരന്തങ്ങളെപ്പോലും ഫലപ്രദമായി നേരിട്ട് ലോകശ്രദ്ധ നേടിയ എൽഡിഎഫ് സർക്കാരിനെ വിശ്വാസത്തിന്റെ മറവിൽ അസ്ഥിരപ്പെടുത്താൻ കഴിയുമോയെന്ന വിഫലശ്രമമാണ് ബിജെപി – ആർഎസ്എസ് നേത‌ൃത്വത്തിൽ നടത്തുന്നതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം ആനത്തലവട്ടം ആനന്ദൻ പറഞ്ഞു. കേരള സംസ്ഥാന വിദേശമദ്യ വ്യവസായ തൊഴിലാളി യൂണിയൻ സിഐടിയു നേത‌ൃത്വത്തിൽ നടന്ന കെഎസ്ബിസി ലേബലിങ‌് തൊഴിലാളി സംസ്ഥാന കൺവൻഷൻ ഉദ‌്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.   

ഓഖി ദുരന്തത്തെയും പ്രളയത്തെയും നിപ വൈറസിനെയുമെല്ലാം നേരിട്ട് ജനങ്ങളെ സംരക്ഷിച്ച സംസ്ഥാന സർക്കാർ കേരളത്തെ പുനർനിർമിക്കാനുള്ള യജ്ഞത്തിലാണ്. ലോകരാജ്യങ്ങളുടെ തന്നെ പ്രശംസ പിടിച്ചുപറ്റി കേരളത്തിൽ എൽഡിഎഫ് ഭരണം മുന്നേറുന്നത് ബിജെപിക്ക് സഹിക്കാൻ കഴിയുന്നില്ല.  പെട്രോളിയം ഉൽപ്പന്നങ്ങളുടെ വില വർധനവും വിലക്കയറ്റവും തൊഴിലില്ലായ‌്മയും നോട്ടു നിരോധനവുമെല്ലാം നരേന്ദ്ര മോദി സർക്കാറിനെ തിരിഞ്ഞു കൊത്തുകയാണ്.  

ശബരിമലയിലെ യുവതീ പ്രവേശവുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധിയുടെ മറവിൽ ഒരു വിഭാഗം വിശ്വാസികളെ തെറ്റിദ്ധരിപ്പിച്ച് തെരുവിലിറക്കിയിരിക്കുകയാണ് ബിജെപിയും ആർഎസ്എസും. ഭരണഘടനയിൽ അധിഷ‌്ഠിതമായ സ‌്ത്രീ പുരുഷ തുല്യതയാണ് സുപ്രീം കോടതി വിധിയിൽ പറഞ്ഞിട്ടുള്ളത്. ആരെയും നിർബന്ധിച്ച് മല ചവിട്ടിക്കാൻ പറഞ്ഞിട്ടില്ല. വിശ്വാസികളായ സ‌്ത്രീകൾ മലചവിട്ടാൻ എത്തിയാൽ അവരെ തടയാൻ പാടില്ലന്നേ പറയുന്നുള്ളു.  ഇതുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ നൽകിയ സത്യവാങ‌്മൂലത്തിൽ പറഞ്ഞത്, “സ‌്ത്രീപുരുഷ സമത്വമെന്ന ഭരണഘടനാ തത്വം സർക്കാർ അംഗീകരിക്കുന്നു. എന്നാൽ ശബരിമല ആചാരാനുഷ‌്ഠാനങ്ങളുമായി ബന്ധപ്പെട്ട വിഷയമായതിനാൽ അതുമായി ബന്ധപ്പെട്ട ഹൈന്ദവ പണ്ഡിതൻമാരുടെ അഭിപ്രായം കൂടി കേട്ട് തീരുമാനിക്കുന്നതായിരിക്കും ഉചിതം  എന്നാണ‌് സർക്കാർ സുപ്രീംകോടതിയിൽ അറിയിച്ചത‌്. ഇതുമായി ബന്ധപ്പെട്ട് കക്ഷി ചേർന്നിരുന്ന മുഴുവനാളുകളുടെയും അഭിപ്രായങ്ങളും പഠിച്ച ശേഷമാണ്  കോടതി വിധി പറഞ്ഞത്. ഇതിനെതിരെയാണ് ബിജെപി കളിക്കുന്നത്.
മാതാപിതാക്കളുടെ സ്വത്തുക്കൾക്ക് ആദ്യകാലത്ത‌് അവകാശം ആൺമക്കൾക്ക് മാത്രമായിരുന്നു.


സ‌്ത്രീകൾക്കും അവകാശം സ്ഥാപിച്ച് പാർലമെന്റിൽ ഡോ. അംബേദ്കർ ബില്ലുകൊണ്ടു വന്നപ്പോഴും ഭർത്താവ് മരിച്ചാൽ ഭാര്യ ചിതയിൽ ചാടി സതി അനുഷ‌്ഠിക്കുന്നത് നിരോധിച്ചപ്പോഴും മേലാളൻമാർ തെരുവിലിറക്കിയത് സ‌്ത്രീകളെ തന്നെയായിരുന്നു. ഇപ്പോഴും അതു തന്നെയാണ് ചെയ്യുന്നത്. കാര്യങ്ങൾ മനസിലാക്കിയവർ പിൻവാങ്ങുകയാണ്. ശബരിമല സ‌്ത്രീ പ്രവേശ ഹർജി നൽകിയത് ബിജെപിയുമായി ബന്ധപ്പെട്ട സ‌്ത്രീകളാണ‌്. വിധി വന്നപ്പോൾ എതിർക്കുന്നതും ബിജെപിയാണ‌്. ഈ കള്ളക്കളി പുറത്തായി കഴിഞ്ഞെന്നും ആനത്തലവട്ടം ആനന്ദൻ പറഞ്ഞു.
 സംസ്ഥാന വൈസ‌്പ്രസിഡന്റ‌് പ്രതിഭ അധ്യക്ഷയായി. സംസ്ഥാന വനിത കൺവീനർ ഗിൽഷ അജയൻ സ്വാഗതം പറഞ്ഞു. വി എസ് മണി, പി കെ സോമൻ എന്നിവർ സംസാരിച്ചു.

 



from Kerala || Deshabhimani ​Online ​News https://ift.tt/2CwqQe3
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages