എടപ്പാൾ
വരകളിലും വർണങ്ങളിലും നിറമുള്ള ഓർമയായ ചിത്രകാരിയുടെ ജീവിതകഥയുമായി ‘പത്മിനി’ വെള്ളിത്തിരയിലെത്തി. വിഖ്യാത ചിത്രകാരി ടി കെ പത്മിനിയുടെ ജീവിതം പ്രമേയമാക്കിയുള്ള സിനിമയുടെ ആദ്യ പ്രദർശനം ഞായറാഴ‌്ച എടപ്പാളിൽ നടന്നു. എടപ്പാൾ ഗോവിന്ദ സിനിമാസിൽ നിറഞ്ഞ സദസ്സിലായിരുന്നു പ്രദർശനം.
കഥാകൃത്ത‌് സുസ‌്മേഷ‌് ചന്ദ്രോത്താണ് ചിത്രകാരിയുടെ വർണജീവിതം ആവിഷ‌്കരിച്ചത‌്. ഡോക്യുഫിക‌്ഷൻ ശൈലിയിൽ കഥപറയുന്ന ചിത്രത്തിന്റെ കഥയും സംവിധാനവും സുസ്‌മേഷാണ് നിർവഹിച്ചത‌്. ടി കെ പത്മിനി മെമ്മോറിയൽ ട്രസ്റ്റിനുവേണ്ടി ടി കെ ഗോപാലനാണ‌് നിർമാണം. ‘ചായില്യ’ത്തിലൂടെ ശ്രദ്ധേയയായ അനുമോളാണ‌് പത്മിനിക്ക‌് ജീവൻ പകർന്നിരിക്കുന്നത‌്. ഇടശ്ശേരിയും പി കുഞ്ഞിരാമൻ നായരും വി ടി ഭട്ടതിരിപ്പാടുമടക്കം ഒരുകാലഘട്ടത്തിന്റെ പ്രതിഭകൾ കഥാപാത്രങ്ങളായി സിനിമയിലുണ്ട‌്.
ഇർഷാദ്, സഞ്ജു ശിവറാം, അച്യുതാനന്ദൻ, ഷാജു ശ്രീധർ, സംവിധായകൻ പ്രിയനന്ദനൻ, ശാരിക ലക്ഷ്മി, ശോഭന, സുമേഷ്, ആയില്യൻ, ജിജി ജോഗി എന്നിവരും പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നു. ഛായാഗ്രഹകനുള്ള സംസ്ഥാന പുരസ്‌കാരം നേടിയ മനേഷ് മാധവനാണ് ക്യാമറ. ബി അജിത് കുമാർ ചിത്രസംയോജനം. ശ്രീവത്സൻ ജെ മേനോൻ സംഗീതമൊരുക്കി. ഗാനരചന: മനോജ് കുറൂർ, പാടിയത‌്: അശ്വതി സഞ്ജു.
കാനഡയിലെ വാൻകൂവറിൽ നടക്കുന്ന ഡയറക്ടേഴ്‌സ് കട്ട് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിന്റെ സെമിഫൈനലിസ്റ്റിലേക്ക‌് സിനിമ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട‌്.
from Kerala || Deshabhimani Online News https://ift.tt/2Alplhc
via IFTTT
No comments:
Post a Comment