കാഴ‌്ചയില്ലാത്തവർ കേട്ടറിയുന്നു ബഷീറിനെ, എം ടിയെ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, October 15, 2018

കാഴ‌്ചയില്ലാത്തവർ കേട്ടറിയുന്നു ബഷീറിനെ, എം ടിയെ

മലപ്പുറം പുളിക്കൽ വലിയപറമ്പിലെ‘ഉറവ്’ ഡിജിറ്റൽ ലൈബ്രറിയിൽ മുന്നൂറോളം കാഴ്‌ചപരിമിതിയുള്ളവർ കേട്ടറിയാൻ മുന്നൂറോളം
ശബ്ദപുസ്‌തകങ്ങൾ


‘മഞ്ഞി'ലെ വിമലയാണിപ്പോൾ നബീലയുടെ മനസ്സ് നിറയെ. താരയുടെയുള്ളിൽ ‘മയ്യഴിപ്പുഴയുടെ തീരങ്ങ'ളിലെ ചന്ദ്രികയും ദാസനും തുമ്പികളായി പറക്കുന്ന അനുഭവം... കാഴ്ചപരിമിതിയുള്ള ഈ പെൺകുട്ടികൾ ഇപ്പോൾ എം ടിയെയും  എം മുകുന്ദനെയും വായിക്കുന്നു. മലയാളത്തിൽ എംഎ ബിരുദമുള്ള നബീല ബഷീറിന്റെയും എം ടി വാസുദേവൻ നായരുടെയും പത്മരാജ​ന്റേതുമായി നൂറോളം പുസ്തകങ്ങൾ വായിച്ചു. ബിരുദത്തിന് പഠിക്കുന്ന കിളിമാനൂർക്കാരി താര ബെന്യാമിന്റെ ‘ആടുജീവിത’വും സാറാ ജോസഫിന്റെ ‘ആലാഹയുടെ പെൺമക്കളും’ വായിച്ചു. 

ഉദയമ്പേരൂർക്കാരനായ ജോസി ജോൺ, എ പി ജെ അബ്ദുൾകലാമിന്റെ ‘അഗ്നിച്ചിറകുകള’ടക്കം പതിനഞ്ചോളം പുസ്തകങ്ങൾ തീർത്തു... കാഴ്ചപരിമിതിയുള്ളവരിലേക്ക‌് വായനയുടെ വെളിച്ചവും ചൊരിയുകയാണ് സംസാരിക്കുന്ന ലൈബ്രറിയായ ‘ഉറവ്’.     മലപ്പുറം പുളിക്കലിനടുത്ത് വലിയപറമ്പിലാണ് ‘ഉറവ്’ ഡിജിറ്റൽ ടോക്കിങ് ലൈബ്രറി. കാഴ്ചശേഷിയില്ലാത്ത നൂറുകണക്കിനാളുകൾ ലൈബ്രറി കൗൺസിലിന്റെ സഹായത്തോടെ തുടങ്ങിയ ആധുനിക വായനാ വിസ്മയത്തിൽ അംഗങ്ങളായി ഇപ്പോൾ പുസ്തകം വായിച്ചുകേൾക്കുകയാണ്. മുന്നൂറോളം ശബ്ദ പുസ്തകങ്ങളുണ്ട് ‘ഉറവി’ൽ. ഭിന്നശേഷിയുള്ളവരുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന എബിലിറ്റി ഫൗണ്ടേഷനാണ് ശബ്ദലൈബ്രറി തുടങ്ങിയത്. ഡിജിറ്റൽ സംവിധാനമൊരുക്കാൻ 1.03 ലക്ഷം രൂപ സഹായം നൽകിയതായി ലൈബ്രറി കൗൺസിൽ ജില്ലാ സെക്രട്ടറി പ്രമോദ് ദാസ് പറഞ്ഞു.
ഡെയ്സി അഥവാ ശബ്ദപുസ്തകം 

പുസ്തകങ്ങൾ തെരഞ്ഞെടുത്ത് വായിച്ച് ഡെയ്സി (ഡിജിറ്റലി ആക്സസിബിൾ ഇൻഫർമേഷൻ സിസ്റ്റം) ആയി പ്രസിദ്ധീകരിക്കുകയാണ് ‘ഉറവ‌്’ചെയ്യുന്നത്. കാഴ്ചപരിമിതർക്ക് പുസ്തകപാരായണത്തിനുള്ള ആഗോള ഫോർമാറ്റാണ് ഡെയ്സി. പുസ്തകം വായിച്ച് റെക്കോഡുചെയ്ത് ശബ്ദം ഡെയ്സിയായി കൺവേർട്ട‌് ചെയ്യുന്നതാണീ സംവിധാനം. റെക്കോഡു ചെയ്യുന്ന പുസ്തകം സിഡിയായി ലഭ്യമാകും.വായനക്കാരന് വാട്സാപ്, ടെലിഗ്രാം, ഗൂഗിൾഡ്രൈവ് എന്നിവയിൽ കൈമാറാനുള്ള സംവിധാനവുമുണ്ട്. പൈൻഡ്രൈവിലും നൽകും.50 രൂപ അടച്ച് അംഗത്വമെടുത്താൽ ‘ഉറവി’ലെ പുസ്തകങ്ങൾ സൗജന്യമായി കിട്ടും. സഹൃദയർക്ക് പുസ്തകം വായിച്ച് ശബ്ദദാനത്തിലൂടെ പങ്കാളിയാകാം.

ശബ്ദം ദാനം ചെയ്യാം
നിങ്ങൾ വായിക്കുന്ന മലയാള പുസ്തകം ഏതുമാകട്ടെ, അത് കാഴ‌്ചാപരിമിതർക്കായി  ‘ഉറവി’ന് സമർപ്പിക്കാം. ഇംഗ്ലീഷിലുള്ള പുസ്തകങ്ങൾ സ്കാൻ ചെയ്തശേഷം ഓഡിയോ രൂപത്തിൽ മാറ്റാൻ സംവിധാനമുണ്ട്. എന്നാൽ, മലയാളത്തിൽ ഇത് സാധ്യമല്ലാത്തതിനാലാണ് ശബ്ദദാനയജ്ഞത്തിന് നല്ല വായനക്കാരുടെ സഹായംതേടുന്നത്. കോഴിക്കോട് ഗവ. ആർട്സ്, മലബാർ ക്രിസ്ത്യൻ, ഫാറൂഖ് കോളേജുകളിലുള്ള വിദ്യാർഥികൾ ശബ്ദദാനത്തിലൂടെ വായനക്കാരായി. പുസ്തകം നൽകാൻ ചെയ്യേണ്ടതിത്രമാത്രം:

കംപ്യൂട്ടറോ മൊബൈൽ ഫോണോ ഉപയോഗിച്ച് വായിക്കുന്നത‌് റെക്കോഡ് ചെയ്യുക. പുസ്തകം കവർപേജ് മുതൽ അവസാനംവരെ ഒഴിവാക്കാതെ വായിക്കണം. കവറിലും മറ്റ് പേജുകളിലുമുള്ള ചിത്രങ്ങൾ വിവരിച്ചാകണം വായന. പേജ് നമ്പരുകളും വായിക്കണം. ശൂന്യമായ പേജ് അതേപോലെ സൂചിപ്പിക്കണം (ഉദാ: പേജ് 20 ശൂന്യം) . തെറ്റുപറ്റിയാൽ ആവർത്തനം എന്ന് പറഞ്ഞ് ശരിയായി വായിച്ചുവേണം മുന്നോട്ടുപോകാൻ.

ഫോണിൽ ഹെഡ് ഫോണിനോടൊപ്പമുള്ള മൈക്കിൽ റെക്കോഡ്ചെയ്താൽ വ്യക്തതയുണ്ടാകും.

കെ ടി ഷിഹാബുദ്ദീനുമായി ബന്ധപ്പെട്ടാൽ (ഫോൺ: 9 7 4 6 8  7 7 5 5 0) സാങ്കേതിക സംശയങ്ങൾ ദുരീകരിക്കാം.

 



from Kerala || Deshabhimani ​Online ​News https://ift.tt/2QRztDJ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages