പീച്ചി ഡാമിന്റെ ഷട്ടറുകൾ വീണ്ടും ഉയർത്തി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, October 4, 2018

പീച്ചി ഡാമിന്റെ ഷട്ടറുകൾ വീണ്ടും ഉയർത്തി


തൃശൂർ
കനത്ത മഴയുണ്ടാകുമെന്ന മുന്നറിയിപ്പിനെത്തുടർന്ന് പീച്ചീ ഡാമിന്റെ നാലു ഷട്ടറുകളും ഇടവേളയ‌്ക്കു ശേഷം തുറന്നു. കാലവർഷക്കാലത്ത് ഡാം നിറഞ്ഞപ്പോൾ ജൂലൈ 27നാണ് ആദ്യം ഷട്ടറുകൾ തുറന്നത്. ഒരിഞ്ചിൽ തുടങ്ങി പടിപടിയായി ഷട്ടറുകൾ ഉയർത്തി. ആഗസ്ത് മധ്യത്തിൽ പ്രളയം ആഞ്ഞടിച്ചപ്പോൾ നാലു ഷട്ടറുകളും 56 ഇഞ്ച് വീതം ഉയർത്തിയത‌് മണലിപ്പുഴയുടെ സമീപ പ്രദേശങ്ങളിൽ കനത്ത നാശനഷ്ടമുണ്ടാക്കി. നൂറുകണക്കിന് വീടുകളിലേക്കും കൃഷിയിടങ്ങളിലേക്കും വെള്ളം കയറി.
പിന്നീട് മഴ കുറഞ്ഞപ്പോൾ ഷട്ടറുകൾ താഴ്ത്തിയെങ്കിലും രണ്ടു ഷട്ടറുകൾ പൂർണമായി അടച്ചില്ല. കാൽ ഇഞ്ച് വീതം വെള്ളം വിട്ടുകൊണ്ടിരുന്നു. 79.25 മീറ്റർ സംഭരണ ശേഷിയുള്ള പീച്ചി ഡാമിൽ ഇപ്പോഴത്തെ ജലനിരപ്പ് 78.64 മീറ്ററാണ്. ന്യൂനമർദത്തെത്തുടർന്ന് വൃഷ്ടിപ്രദേശത്ത് കനത്ത മഴയുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്താണ് നാലു ഷട്ടറുകളും ഒരിഞ്ച് വീതം തുറന്നത്. മഴ ശക്തമായൽ ഷട്ടറുകൾ കൂടുതൽ ഉയർത്തുമെന്ന് ഇറിഗേഷൻ അധികൃതർ പറഞ്ഞു. ഒക്ടോബർ, നവംബർ മാസങ്ങളിലായി ഡാമിൽ നിന്നുള്ള ഇടതുകര, വലതുകര കനാലുകളിലൂടെ കൃഷി ആവശ്യത്തിന് വെള്ളം തുറന്നു വിടാറുള്ളതാണ്. എന്നാൽ പ്രളയത്തെത്തുടർന്ന് കനാലുകൾ പലയിടത്തും തകർന്നു കിടക്കുന്നതിനാൽ കനാലിലുൂടെ വെള്ളം വിടാനാവില്ലെന്ന് അധികൃതർ അറിയിച്ചു.



from Kerala || Deshabhimani ​Online ​News https://ift.tt/2ydgSdH
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages