കൊച്ചി
മലയാള സിനിമയുടെ പ്രിയ ‘ഹിറ്റ‌്മേക്കർ’ തമ്പി കണ്ണന്താനത്തിന‌് കൊച്ചി നഗരത്തിന്റെ അന്താഞ്ജലി. ചൊവ്വാഴ‌്ച കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ അന്തരിച്ച അദ്ദേഹത്തിന്റെ മൃതദേഹം ബുധനാഴ‌്ച 3.40 മുതൽ ആറുവരെ എറണാകുളം ടൗൺഹാളിൽ പൊതുദർശനത്തിനുവച്ചു. രാഷ‌്ട്രീയ, സാമൂഹ്യ, സാംസ‌്കാരിക, സിനിമാ മേഖലകളിലെ പ്രമുഖർ അന്ത്യാഞ‌്ജലി അർപ്പിച്ചു. പൊതുദർശനത്തിനുശേഷം മൃതദേഹം ഫൈൻ ആർട‌്സ‌് ഹാളിനു സമീപമുള്ള വസതിയിലേക്കു കൊണ്ടുപോയി. വ്യാഴാഴ‌്ച പുലർച്ചെ സ്വദേശമായ കാഞ്ഞിരപ്പള്ളിയിലേക്കു കൊണ്ടുപോകും. സംസ‌്കാരം പകൽ രണ്ടിന‌് പാറത്തോട‌് സെന്റ‌് ജോർജ‌് ഗ്രേസി മെമ്മോറിയൽ ദേവാലയ സെമിത്തേരിയിൽ.
മൃതദേഹം പ്രത്യേക ആംബുലൻസിലാണ‌് ടൗൺഹാളിൽ എത്തിച്ചത‌്. ഭാര്യ: കുഞ്ഞുമോൾ. മക്കളായ ഐശ്വര്യ, എയ‌്ഞ്ചൽ എന്നിവർ ഒപ്പമുണ്ടായി. സംവിധായകരായ പി ടി കുഞ്ഞുമുഹമ്മദ‌്, രഞ‌്ജിത്ത‌്, സിബി മലയിൽ, ആലപ്പി അഷ‌്റഫ‌്, ജോഷി, ബ്ലെസി, സിദ്ദിഖ‌്, ജോഷി മാത്യു, എം പത്മകുമാർ, ജിബു ജേക്കബ‌്, സലാം ബാപ്പു, ഫാസിൽ, പി സുകുമാർ, മധുപാൽ, നിർമാതാക്കളായ സുരേഷ‌് കുമാർ, ആന്റോ ജോസഫ‌്, നടന്മാരായ മനോജ‌് കെ ജയൻ, ജനാർദനൻ, നിശാന്ത‌് സാഗർ, കലാഭവൻ ഷാജോൺ, കുഞ്ചൻ, സുരേഷ‌്കൃഷ‌്ണ, തിരക്കഥാകൃത്ത‌് സച്ചി, ക്യാമറാമാൻ അജയൻ വിൻസെന്റ‌്, മുതിർന്ന സിപിഐ എം നേതാവ‌് എം എം ലോറൻസ‌്, ജിസിഡിഎ ചെയർമാൻ അഡ്വ. വി സലിം, എംപിമാരായ കെ വി തോമസ‌്, റിച്ചാർഡ‌് ഹേ, ഹൈബി ഈഡൻ എംഎൽഎ, ഡിസിസി പ്രസിഡന്റ‌് ടി വി വിനോദ‌്, ഫാ. പോൾ തേലക്കാട്ട‌് തുടങ്ങി നിരവധി പ്രമുഖർ അന്ത്യാഞ‌്ജലി അർപ്പിക്കാനെത്തി. നടൻ മോഹൻലാലിനുവേണ്ടി നിർമാതാവ‌് ആന്റണി പെരുമ്പാവൂർ റീത്ത‌് സമർപ്പിച്ചു.
from Kerala || Deshabhimani Online News https://ift.tt/2Rppjvm
via IFTTT
No comments:
Post a Comment