തുറവൂര്‍ > മന്ത്രി കടകംപള്ളി സുരേന്ദ്രനെ കരിങ്കൊടി കാണിക്കാനെത്തിയ ഇരുപതോളം ബിജെപി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കി. വെള്ളിയാഴ്ച പകല്‍ പത്തിനാണ് പറയകാട് സഹകരണ ബാങ്കിന്റെ പുതിയ മന്ദിരം ഉദ്ഘാടനം ചെയ്യാനെത്തിയ മന്ത്രിയെ കരിങ്കൊടി കാണിക്കാന്‍ ബിജെപി പ്രവര്‍ത്തകര്‍ ഉദ്ഘാടന വേദിക്ക് മുന്നിലെ കസേരകളില്‍ കൂട്ടമായി വന്നിരുന്നത്.
പിന്തിരിപ്പിക്കാന്‍ കുത്തിയതോട് സിഐ ദിലീപ് ഖാനും എസ്‌ഐ പി ജി മധുവും ചര്‍ച്ച നടത്തിയെങ്കിലും ഇവര്‍ പിരിഞ്ഞു പോകാന്‍ തയ്യാറായില്ല. തുടര്‍ന്ന് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. അറസ്റ്റ് തടയാന്‍ പ്രവര്‍ത്തകര്‍ ബഹളമുണ്ടാക്കിയത് നേരിയ സംഘര്‍ഷത്തിനിടയാക്കി. പൊലീസ് വാനില്‍ കയറ്റുന്നതിനിടെ ഇവര്‍ കൈയില്‍ കരുതിയിരുന്ന കരിങ്കൊടി വീശി.പ്രതിഷേധക്കാരെ പൂര്‍ണമായി നീക്കം ചെയ്ത ശേഷമാണ് ഉദ്ഘാടനത്തിന് മന്ത്രി എത്തിയത്.
from Kerala || Deshabhimani Online News https://ift.tt/2zUs3dz
via IFTTT
No comments:
Post a Comment