പെൻഷൻകാരുടെ ആനുകൂല്യങ്ങൾ പുനഃസ്ഥാപിക്കണം: സിഐടിയു - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, October 26, 2018

പെൻഷൻകാരുടെ ആനുകൂല്യങ്ങൾ പുനഃസ്ഥാപിക്കണം: സിഐടിയു


ന്യൂഡൽഹി
ഉയർന്ന തോതിൽ എല്ലാ വിഭാഗക്കാർക്കും ഇപിഎഫ‌് പെൻഷൻ നൽകണമെന്ന കേരള ഹൈക്കോടതി വിധി നടപ്പാക്കണമെന്ന‌് ഇപിഎഫ‌് ഓർഗനൈസേഷനോടും കേന്ദ്രസർക്കാരിനോടും സിഐടിയു ആവശ്യപ്പെട്ടു. പെൻഷൻകാരുടെ നിർത്തലാക്കിയ ആനുകൂല്യങ്ങൾ പുനഃസ്ഥാപിക്കണമെന്നും കേന്ദ്ര ട്രസ്റ്റ‌് എടുത്ത തീരുമാനങ്ങൾ നടപ്പാക്കണമെന്നും  സിഐടിയു ആവശ്യപ്പെട്ടു.

എംപ്ലോയീസ‌് പെൻഷൻ പദ്ധതി (1995) അംഗങ്ങളുടെ പ്രശ‌്നങ്ങൾ പരിഹരിക്കുന്നതിൽ കേന്ദ്രസർക്കാർ പുലർത്തുന്ന നിസ്സംഗത അപലപനീയമാണ‌്. ഈ പദ്ധതി നടപ്പാക്കിയപ്പോൾ ഇതുപ്രകാരമുള്ള ആനുകൂല്യങ്ങൾ പര്യാപ‌്തമല്ലെന്ന‌് ചൂണ്ടിക്കാട്ടി സിഐടിയു മാത്രമാണ‌് എതിർത്തത‌്. എന്നാൽ, കൂടുതൽ ആനുകൂല്യങ്ങൾ നൽകുമെന്ന‌് സുപ്രീംകോടതിയെ അറിയിച്ച‌് പദ്ധതിക്ക‌് അനുമതി നേടി. എന്നാൽ, അതിനുശേഷം കമ്യൂട്ടേഷൻ അടക്കമുള്ള ആനുകൂല്യങ്ങൾ ഓരോന്നായി വെട്ടിക്കുറച്ചു.

നീണ്ട നിയമയുദ്ധത്തിനുശേഷമാണ‌് ചുരുങ്ങിയ പെൻഷൻ ആയിരം രൂപയായി 2014ൽ പ്രഖ്യാപിച്ചത‌്. ഇതുപോലും കാര്യക്ഷമമായി നടപ്പാക്കിയിട്ടില്ല. ലക്ഷക്കണക്കിനുപേർക്ക‌് ഇനിയും വിജ്ഞാപനപ്രകാരമുള്ള കുറഞ്ഞ പെൻഷൻ കിട്ടുന്നില്ല.
പെൻഷൻ കണക്കാക്കുന്നതിലും പാവപ്പെട്ട പെൻഷൻകാരെ സർക്കാർ കബളിപ്പിക്കുന്നു. സുപ്രീംകോടതി മാനദണ്ഡങ്ങൾപോലും ഇക്കാര്യത്തിൽ പാലിക്കുന്നില്ല– സിഐടിയു പ്രസ‌്താവനയിൽ പറഞ്ഞു.
 



from Kerala || Deshabhimani ​Online ​News https://ift.tt/2ONnLNW
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages