കുട്ടികൾക്ക‌് ചെറുപ്രായത്തിലേ ഫുട‌്ബോൾ പരിശീലനം നൽകുന്നതിന‌് കായികവകുപ്പ‌് ആവിഷ‌്കരിച്ച ‘കിക്ക‌് ഓഫ‌്’’ ഗ്രാസ‌്റൂട്ട‌് ഫുട‌്ബോൾ പരിശീലന പരിപാടിക്ക‌് നവംബർ 24ന‌് തുടക്കമാകും. കണ്ണൂർ ജില്ലയിലെ കല്ല്യാശേരി കെ പി ആർ ജിഎച്ച‌്എസ‌്എസിലാണ‌് സംസ്ഥാനതല ഉദ‌്ഘാടനമെന്ന‌് മന്ത്രി ഇ പി ജയരാജൻ പറഞ്ഞു. ഒരുകേന്ദ്രത്തിൽ 10– 11 വയസ്സുള്ള 25 കുട്ടികൾക്കാണ‌് പരിശീലനം. സംസ്ഥാനത്ത‌് 18 കേന്ദ്രങ്ങളിൽ പരിശീലനമുണ്ട‌്. ആദ്യഘട്ടമായി എട്ട‌് കേന്ദ്രങ്ങളിലാണ‌് പരിശീലനം.
www.sportskeralakickoff.org ൽ പേര‌് രജിസ്റ്റർ ചെയ്യാം. രജിസ‌്ട്രേഷൻ പൂർത്തിയായാൽ ഫോണിൽ എസ‌്എംഎസ‌് ലഭിക്കും.
ആദ്യഘട്ടത്തിൽ കുരുവട്ടൂർ ജിഎച്ച‌്എസ‌്എസ‌് പയിമ്പ്ര(കോഴിക്കോട‌്), പടന്ന ജിഎഫ‌്എച്ച‌്എസ‌്എസ‌് (കാസർകോട‌്), ജിഎച്ച‌്എസ‌്എസ‌് എരുമപ്പെട്ടി (തൃശൂർ), കെപിആർഎം ജിഎച്ച‌്എസ‌്എസ‌് കല്ല്യാശേരി (കണ്ണൂർ), കെഎച്ച‌്എസ‌്എസ‌് കൂടാളി (കണ്ണൂർ), ജിഎച്ച‌്എസ‌്എസ‌് പട്ടാമ്പി (പാലക്കാട‌്), ജിആർഎച്ച‌്എസ‌്എസ‌് കോട്ടക്കൽ (മലപ്പുറം), ജിഎച്ച‌്എസ‌്എസ‌് പനമരം (വയനാട‌് ) എന്നിവിടങ്ങളിലാണ‌് പരിശീലന കേന്ദ്രങ്ങൾ.
വിദേശപരിശീലകരുടെ സാങ്കേതികസഹായം, പരിശീലനമത്സരങ്ങൾ, കായികതാരങ്ങൾക്ക‌് സ‌്പോർട‌്സ‌് കിറ്റ‌്, ഭക്ഷണം എന്നിവ കിക്കോഫ‌് പദ്ധതിയിൽ ലഭിക്കും. ആഴ‌്ചയിൽ രണ്ടുദിവസം ഒന്നര മണിക്കൂർ വീതമാണ‌് പരിശീലനം.
സംസ്ഥാനതലത്തിൽ വിദഗ‌്ധരെ ഉൾപ്പെടുത്തിയും ജില്ലകളിൽ സ്ഥലം എംഎൽഎമാരുടെ നേതൃത്വത്തിലും മേൽനോട്ടത്തിന‌് സമിതി രൂപീകരിക്കും. 14 ജില്ലകളിലെയും പരിശീലനകേന്ദ്രങ്ങൾ ഈ സാമ്പത്തികവർഷം തന്നെ പരിശീലനം ആരംഭിക്കുമെന്നും ഇ പി പറഞ്ഞു.
from Kerala || Deshabhimani Online News https://ift.tt/2RdLiob
via IFTTT
No comments:
Post a Comment