യുവതീപ്രവേശനം തടഞ്ഞ രാഷ‌്ട്രീയപാർടികളും ചില സംഘടനകളും നടത്തുന്ന നാമജപപ്രതിഷേധം ശബരിമലയിൽ ഗുരുതരസ്ഥിതിവിശേഷം ഉണ്ടാക്കിയതായി ശബരിമല സ്‌പെഷ്യൽ കമീഷണർ ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകി. നിലയ‌്ക്കൽ, പമ്പ, ശബരി എന്നിവിടങ്ങളിൽ സംഘംചേർന്ന് പ്രതിഷേധക്കാർ ദർശനത്തിനെത്തിയ യുവതികളെ കൂടാതെ 50 വയസ്സിനുമുകളിലുള്ള സ്ത്രീകളെവരെ തടഞ്ഞതായും റിപ്പോർട്ടിൽ പറഞ്ഞു.
വാഹനങ്ങൾ പരിശോധിച്ചത് സംഘർഷത്തിന് ഇടയാക്കി. തുടർന്ന് കലക്ടർക്ക‌് നിരോധനാജ്ഞ പ്രഖ്യാപിക്കേണ്ട സാഹചര്യമുണ്ടായി.
മാധ്യമപ്രവർത്തകരെയടക്കം തടഞ്ഞു. പതിനെട്ടാംപടിക്കു സമീപം തന്ത്രിയുടെയും മേൽശാന്തിയുടെയും പരികർമികൾ ശരണംവിളിയുമായി രംഗത്തുവന്നു. ആചാരം ലംഘിച്ചാൽ നട അടച്ചിടാതെ മറ്റ് വഴിയില്ലെന്ന് തന്ത്രി കണ്ഠര് രാജീവര് പറഞ്ഞിരുന്നു.
രാഷ‌്ട്രീയപാർടിക്കാർ പ്രതിഷേധവുമായി കറങ്ങുന്നുവെന്നും മണ്ഡല മകരവിളക്കുകാലത്തും ഇത് ആവർത്തിക്കാൻ ഇടയുണ്ടെന്നും വൻ തിരക്കുള്ള സമയത്ത് ഇത്തരം പ്രതിഷേധം ഉണ്ടായാൽ തിക്കിലും തിരക്കിലും ഭക്തരുടെയും പൊലീസുകാരുടെയും ജീവൻ അപകടത്തിൽപ്പെടാൻ ഇടയുണ്ടെന്നും റിപ്പോർട്ടിൽ ബോധിപ്പിച്ചു. റിപ്പോർട്ട് സ്വീകരിച്ച കോടതി തുടർനടപടികൾ അവസാനിപ്പിച്ചു.
from Kerala || Deshabhimani Online News https://ift.tt/2Sbizlj
via IFTTT
No comments:
Post a Comment