അന്ധവിശ്വാസത്തെ പരിരക്ഷിക്കില്ല: എ വിജയരാഘവൻ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, October 24, 2018

അന്ധവിശ്വാസത്തെ പരിരക്ഷിക്കില്ല: എ വിജയരാഘവൻ


സ്വന്തം ലേഖകൻ
ശബരിമലയിൽ സ‌്ത്രീപ്രവേശനം തടയുന്നത‌് അന്ധവിശ്വാസമാണെന്നും അന്ധവിശ്വാസത്തെ പരിരക്ഷിക്കുക എന്നത‌് ഇടതുപക്ഷ നയസമീപനമല്ലെന്നും എൽഡിഎഫ‌് കൺവീനർ എ വിജയരാഘവൻ പറഞ്ഞു. കൊച്ചിയിൽ മാധ്യമപ്രവർത്തകരോട‌് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിശ്വാസികളുടെ വിശ്വാസം സംരക്ഷിക്കുക എന്നതാണ‌് ഇടതുപക്ഷ സമീപനം. 

ബിജെപിയും ആർഎസ‌്എസും ക്രിമിനൽ സ്വഭാവമുള്ള സാമൂഹ്യവിരുദ്ധരെ അയച്ചു നടത്തിയ പ്രതിഷേധമാണ‌് ശബരിമലയിൽ കണ്ടത‌്. കോൺഗ്രസ‌് ഇവരെ പിന്നിൽനിന്ന‌് പിന്തുണച്ചു.

  ഇപ്പോഴത്തെ പ്രതിഷേധം ക്ഷണികമാണ‌്. രാജ്യത്തെ നിയമത്തെ ഇത്തരത്തിൽ തടഞ്ഞുവയ‌്ക്കാനാകില്ല. കോടതിവിധി നടപ്പാക്കുക എന്ന ഭരണഘടനാ ഉത്തരവാദിത്തമാണ‌് സർക്കാർ നടപ്പാക്കുന്നത‌്.



from Kerala || Deshabhimani ​Online ​News https://ift.tt/2PR5tb7
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages