കെട്ടിടനികുതിയില്‍നിന്ന് ലയങ്ങളെ ഒഴിവാക്കും - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, October 24, 2018

കെട്ടിടനികുതിയില്‍നിന്ന് ലയങ്ങളെ ഒഴിവാക്കും


സ്വന്തം ലേഖകൻ
 സംസ്ഥാനത്ത് തോട്ടംനികുതിയും കാർഷികാദായനികുതിയും പൂർണമായി ഒഴിവാക്കുന്ന തീരുമാനം ഉടൻ നടപ്പാക്കാൻ വകുപ്പുകൾക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശം നൽകി. തോട്ടം തൊഴിലാളികൾ താമസിക്കുന്ന ലയങ്ങളെ കെട്ടിടനികുതിയിൽനിന്ന് ഒഴിവാക്കാൻ  ചട്ടങ്ങളിൽ തദ്ദേശവകുപ്പ് ഭേദഗതി വരുത്തും. തോട്ടം മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കാനെടുത്ത നടപടികളെക്കുറിച്ചുള്ള അവലോകനയോഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. എസ്റ്റേറ്റിലെ മരങ്ങൾ മുറിച്ച‌് പുതിയവ നടുന്നതിനുള്ള എല്ലാ തടസ്സങ്ങളും നീക്കണം.

റബർ മരം മുറിക്കുമ്പോൾ വനംവകുപ്പ് ഈടാക്കിയിരുന്ന സീനിയറേജ് പൂർണമായും ഒഴിവാക്കിയിട്ടുണ്ട്. സ്വന്തം വീടില്ലാത്ത തോട്ടം തൊഴിലാളികൾക്ക് ലൈഫ് പദ്ധതിയിൽ പെടുത്തി വീട് നിർമിച്ച് നൽകും. ഇതിന് ആവശ്യമായ ഭൂമി വിട്ടുനൽകാമെന്ന് പിന്നീട് ചേർന്ന യോഗത്തിൽ തോട്ടം ഉടമകൾ സമ്മതിച്ചു. വീടിന്റെ 50 ശതമാനം നിർമാണച്ചെലവ‌് സർക്കാരും 50 ശതമാനം തോട്ടം ഉടമകളും വഹിക്കും. തൊഴിൽ വകുപ്പ് നടത്തിയ സർവേയിൽ 32,454 തൊഴിലാളികൾക്ക് വീടില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. തോട്ടംതൊഴിലാളികൾക്ക് ഇഎസ്ഐ ബാധകമാക്കുന്നത‌് ഇഎസ്ഐ കോർപറേഷൻ ഇക്കാര്യം അംഗീകരിച്ചിട്ടുണ്ട‌്. തോട്ടം ഉടമകളും ഇതിലേക്ക് വിഹിതം അടയ്ക്കേണ്ടതുണ്ട്.

ഉപേക്ഷിക്കപ്പെട്ടതോ പ്രവർത്തനരഹിതമായതോ ആയ തോട്ടങ്ങൾ സർക്കാർ ഏറ്റെടുത്തുനടത്തുകയോ തൊഴിലാളി സഹകരണ സംഘങ്ങളെ ഏൽപ്പിക്കുകയോ ചെയ്യും. ഇക്കാര്യം തോട്ടം ഉടമകളുമായുള്ള യോഗത്തിലും മുഖ്യമന്ത്രി വ്യക്തമാക്കി.
തോട്ടം മേഖലയിലെ പ്രതിസന്ധി പരിഹരിക്കാൻ വേതനം കാലോചിതമായി പരിഷ്കരിക്കാൻ തൊഴിൽവകുപ്പ് നടപടികൾ ആരംഭിച്ചിട്ടുണ്ട്. വേതനം വർധിപ്പിക്കാമെന്ന് ചർച്ചയിൽ തോട്ടം ഉടമകളുടെ പ്രതിനിധികൾ സമ്മതിച്ചു.
മന്ത്രിമാരായ ടി പി രാമകൃഷ്ണൻ, ഇ ചന്ദ്രശേഖരൻ, എ സി മൊയ്തീൻ, കെ രാജു,  ചീഫ് സെക്രട്ടറി ടോം ജോസ്, മറ്റ‌് ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവരും പങ്കെടുത്തു.



from Kerala || Deshabhimani ​Online ​News https://ift.tt/2PQCXqb
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages