ശബരിമല മാസ്റ്റർപ്ലാന്‌ 142 കോടി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, October 24, 2018

ശബരിമല മാസ്റ്റർപ്ലാന്‌ 142 കോടി


ശബരിമല മാസ്റ്റർപ്ലാനിൽ 142 കോടിയുടെ പദ്ധതികൾക്ക് പണം അനുവദിക്കാൻ കിഫ്ബി തീരുമാനം. 
പമ്പയിൽ 10 എംഎൽഡി സ്വീവേജ് ട്രീറ്റ്മെന്റ്പ്ലാന്റ്, നിലയ്ക്കലിലും റാന്നിയിലും വാഹനങ്ങളുടെ പാർക്കിങ്ങിന‌് ഭൗതികസൗകര്യങ്ങൾ, എരുമേലിയിലും പമ്പയിലും കീഴില്ലത്തും ഇടത്താവളം തുടങ്ങിയവയാണ് ഈ ഘട്ടത്തിൽ പണി പൂർത്തീകരിക്കുന്നത്.  പ്രവൃത്തി സമയബന്ധിതമായി പൂർത്തിയാക്കുന്നുവെന്ന‌്  ഉറപ്പുവരുത്തും. രണ്ടുവർഷത്തിനകം പമ്പയിൽ സ്വീവേജ് ട്രീറ്റുമെന്റ് പ്ലാന്റുകളുടെ നിർമാണം പൂർത്തിയാക്കും.

50 വർഷത്തെ വികസനം മുന്നിൽക്കണ്ടാണ് മാസ്റ്റർ പ്ലാൻ. റോഡുകളുടെ അറ്റകുറ്റപ്പണികൾക്ക് കഴിഞ്ഞ വർഷം വകയിരുത്തിയ 140 കോടി ഇക്കൊല്ലം 200 കോടിയായി വർധിപ്പിച്ചു. മറ്റു നിർമാണത്തിനും അറ്റകുറ്റപ്പണികൾക്കുമായി 91.76 കോടിയും കുടിവെള്ളത്തിന് 1.22 കോടിയും ഈ സാമ്പത്തിക വർഷമുണ്ട്.  പൊലീസ് ഡ്യൂട്ടിക്ക്‌  8.5 കോടിയാണ് നീക്കിവച്ചത്.
ഭക്തർക്കുവേണ്ട സൗകര്യങ്ങളൊരുക്കാൻ ശബരിമലയ്ക്ക‌് സമീപമുള്ള പഞ്ചായത്തുകൾക്ക് 3.2 കോടിയാണ് ഈ വർഷം വകയിരുത്തിയത‌്.

2016–17ലെ ബജറ്റിലാണ് ശബരിമലയ്ക്കായി ഈ മാസ്റ്റർ പ്ലാൻ വിഭാവനം ചെയ്തത്. ശബരിമലയുടെ പാരിസ്ഥിതിക പ്രത്യേകതകൾ നിലനിർത്തി ഭക്തർക്ക് കൂടുതൽ സൗകര്യങ്ങൾ സൃഷ്ടിക്കും. വാഹന, ഗതാഗത മാനേജ്മെന്റ്, ജലശുദ്ധീകരണം, ബേസ് ക്യാമ്പുകളുടെ വികസനം, ആരോഗ്യസംവിധാനങ്ങളും ആശുപത്രി സൗകര്യം, വാർത്താവിനിമയ സംവിധാനം മെച്ചപ്പെടുത്തൽ എന്നിവയാണ് ലക്ഷ്യം.



from Kerala || Deshabhimani ​Online ​News https://ift.tt/2Sc5wQt
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages