ആർഎസ്‌എസ്‌ ഇടപെടൽ : റൂബിൻ ഡിക്രൂസിനെ എന്‍ബിടിയിൽ ‍നിന്ന് പുറത്താക്കാൻ ശ്രമം - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, October 24, 2018

ആർഎസ്‌എസ്‌ ഇടപെടൽ : റൂബിൻ ഡിക്രൂസിനെ എന്‍ബിടിയിൽ ‍നിന്ന് പുറത്താക്കാൻ ശ്രമം

ന്യൂഡൽഹി> കേന്ദ്രസര്‍ക്കാരിന്റെ പുസ്തകപ്രസാധന സ്ഥാപനമായ നാഷണൽ ബുക്ക് ട്രസ്റ്റിൽ (എൻബിടി) നിന്ന‌് മലയാളിയായ അസിസ്റ്റന്റ് എഡിറ്റർ റൂബിൻ ഡിക്രൂസിനെ പുറത്താക്കാൻ സംഘപരിവാർ ശ്രമം. റൂബിനെതിരായ നടപടി ഡൽഹി ഹൈക്കോടതി സ‌്റ്റേ ചെയ‌്തതോടെ നീക്കത്തിന‌് തിരിച്ചടിയായി. ആർഎസ‌്എസ‌് മുഖപത്രമായ പാഞ്ചജന്യയുടെ മുൻ എഡിറ്ററായ എൻബിടി ചെയർമാൻ ബൽദേവ‌് ഭായി ശർമയാണ‌് റൂബിൻ ഡിക്രൂസിന‌്  കാരണം കാണിക്കൽ നോട്ടീസ‌് നൽകിയത‌്. നോട്ടീസിൽ പ്രഥമദൃഷ‌്ട്യാ ശക്തമായ തെളിവുകളോ വിവരങ്ങളോ ഇല്ലെന്ന‌് വ്യക്തമാക്കിയാണ‌് കോടതി സ‌്റ്റേ അനുവദിച്ചത‌്.

നരേന്ദ്ര മോഡി അധികാരത്തിലെത്തിയതോടെയാണ‌് ചെയർമാൻ സ്ഥാനത്തുനിന്ന‌്  എഴുത്തുകാരന്‍ സേതുവിനെ ഒഴിവാക്കി ബൽദേവിനെ നിയമിച്ചത‌്. മാർച്ചിൽ അവസാനിച്ച കാലാവധി ബല്‍ദേവ് നീട്ടിവാങ്ങി. ഡയറക്ടറും സാഹിത്യ അക്കാദമി അവാർഡ‌് ജേതാവുമായ ഡോ. റിത ചൗധരിയെ മറികടന്ന‌ാണ‌് ആലങ്കാരിക പദവിയായ ചെയർമാൻ ബൽദേവ‌് ദൈനംദിന വിജയങ്ങളിൽ ഇടപെടുന്നത‌്. ചെന്നൈയിലുള്ള തമിഴ‌് എഡിറ്ററെ ഡൽഹിയിലേക്കും ഡൽഹിയിലുള്ള എഡിറ്ററെ തിരിച്ചും ബൽദേവ‌് സ്ഥലം മാറ്റി. എന്‍ബിടിയിലെ തീവ്ര ഹിന്ദുത്വ നിലപാടുകളില്‍ പ്രതിഷേധം പുകയുന്നതിനിടെയാണ‌് പ്രതികാരനടപടികൾ തുടരുന്നത്.

കേരള ബാലസാഹിത്യ ഇൻസ‌്റ്റിറ്റ്യൂട്ട‌് ഡയറക്ടറായി ഡെപ്യൂട്ടേഷനിൽ പ്രവർത്തിച്ച റൂബിൻ ഡിക്രൂസ‌് 2011 ലാണ‌് എൻബിടിയിൽ തിരിച്ചെത്തിയത‌്. എൻബിടിയിൽ അസിസ‌്റ്റന്റ‌് എഡിറ്ററായിരിക്കെയാണ് റൂബിൻ ഡിക്രൂസ്‌ ഡെപ്യൂട്ടേഷനില്‍  സംസ്ഥാന ബാലസാഹിത്യ ഇൻസ‌്റ്റിറ്റ്യൂട്ടിൽ 2007ൽ ഡയറക്ടറായി നിയമിതനായത‌്. രണ്ടുവർഷംകൂടി സേവനം നീട്ടാൻ 2010ൽ സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടത‌് എൻബിടി നിരസിച്ചു. തുടർന്ന‌് ഡിക്രൂസിന‌് സ്ഥിരനിയമനം നൽകാൻ ഡിക്രൂസിന്റെ സാങ്കേതികരാജി എൻബിടിക്ക‌് സർക്കാർ കൈമാറി. 2011ൽ വന്ന യുഡിഎഫ‌് സർക്കാർ ഇൗ നിയമനം റദ്ദാക്കി. ഈ സാഹചര്യത്തിൽ മുമ്പ‌് നൽകിയ സാങ്കേതികരാജി പിൻവലിക്കാനുള്ള റൂബിൻ ഡിക്രൂസ‌ിന്റെ അപേക്ഷ എൻബിടി അംഗീകരിച്ച‌ു.

2011 ഒക്ടോബറിൽ 27ന‌് എൻബിടി അദ്ദേഹത്തെ അസിസ‌്റ്റന്റ‌് എഡിറ്റർ (മലയാളം) തസ‌്തികയിൽ തിരിച്ചെടുത്തു. പുനർനിയമനം കഴിഞ്ഞ‌് ഏഴ‌് വർഷം തികയുമ്പോഴാണ‌് പഴയ രാജിക്കാര്യം ചൂണ്ടിക്കാട്ടി ബൽദേവ‌് കാരണംകാണിക്കൽ നോട്ടീസ‌് നൽകിയത‌്. മലയാളം ഭാഷാ വിഭാഗത്തിൽ എഡിറ്ററായ റൂബിൻ ഡിക്രൂസിനെ ഒരുവർഷം മുമ്പാണ‌് ഡൽഹിയിലേക്ക‌് സ്ഥലം മാറ്റിയത‌്. സംഘപരിവാറിന്റെ പുസ‌്തക പ്രസാധകസ്ഥാപനമായ കുരുക്ഷേത്ര പ്രകാശന്റെ ചുമതലക്കാരൻ ഇ എൻ നന്ദകുമാറിന്റെ പരാതിയിലായിരുന്നു നടപടി.



from Kerala || Deshabhimani ​Online ​News https://ift.tt/2CDcFUK
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages