പുന്നപ്ര രണധീരർക്ക‌് ആയിരങ്ങളുടെ പ്രണാമം - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, October 24, 2018

പുന്നപ്ര രണധീരർക്ക‌് ആയിരങ്ങളുടെ പ്രണാമം

ആലപ്പുഴ
സംഘടിത തൊഴിലാളി വർഗത്തിന്റെ ഇതിഹാസതുല്യമായ പോരാട്ടത്തിൽ പുന്നപ്രയിലെ ചൊരിമണലിൽ വെടിയേറ്റുവീണ അനശ്വര രക്തസാക്ഷികളുടെ സ‌്മരണ പുതുക്കി നാട‌്. പുന്നപ്ര ദിനാചരണത്തിന്റെ ഭാഗമായി സമരഭൂമിയിലെ ബലികുടീരത്തിൽ ആയിരങ്ങൾ പുഷ‌്പാർച്ചന നടത്തി. സമരനായകൻ വി എസ‌് അച്യുതാനന്ദൻ,  മന്ത്രി ജി സുധാകരൻ, സജി ചെറിയാൻ എംഎൽഎ, സിപിഐ എം ജില്ലാ സെക്രട്ടറി ആർ നാസർ, സിപിഐ സംസ്ഥാന എക‌്സിക്യൂട്ടീവ‌് അംഗം ടി പുരുഷോത്തമൻ, ജില്ലാ സെക്രട്ടറി ടി ജെ ആഞ്ചലോസ‌്, പി പി ചിത്തരഞ‌്ജൻ എന്നിവർ പുഷ‌്പചക്രം അർപ്പിച്ചു. രക്തസാക്ഷി സ‌്മരണകൾ പുതിയകാലത്തെ പോരാട്ടങ്ങൾക്ക‌്  കരുത്താകുമെന്ന‌് പ്രഖ്യാപിച്ച‌്  ആബാലവൃദ്ധം പുഷ‌്പാർച്ചനയിൽ പങ്കെടുത്തു‌.

പുന്നപ്ര വടക്ക‌്–തെക്ക‌്, അമ്പലപ്പുഴ തെക്ക‌് –വടക്ക‌് പഞ്ചായത്തുകളിലെ വിവിധ വാർഡുകളിൽനിന്ന‌് പുഷ‌്പാർച്ചനാ റാലികളായാണ‌് പ്രവർത്തകർ എത്തിയത‌്. ഇരു കമ്യൂണിസ‌്റ്റ‌് പാർടികളിലെയും നേതാക്കളും പ്രവർത്തകരും പങ്കെടുത്തു.
പുഷ‌്പാർച്ചനയ‌്ക്കുശേഷം ചേർന്ന രക്തസാക്ഷി അനുസ‌്മരണ സമ്മേളനത്തിൽ വാരാചരണ കമ്മിറ്റി പ്രസിഡന്റ‌് ഇ കെ ജയൻ അധ്യക്ഷനായി. ആർ നാസർ, ടി ജെ ആഞ്ചലോസ‌് എന്നിവർ സംസാരിച്ചു.

പകൽ മൂന്നിന‌് രക്തസാക്ഷി മണ്ഡപത്തിൽ നിന്നാരംഭിച്ച ദീപശിഖാ റിലേയ‌്ക്ക് സമര സേനാനിയായിരുന്ന പുന്നപ്ര തെക്ക് പഞ്ചായത്ത് ഒന്നാം വാർഡിൽ പള്ളിപ്പറമ്പിൽ ഔസേപ്പിന്റെ ഭാര്യ മരിയ ദീപം പകർന്നു നൽകി. ഡിവൈഎഫ്ഐ പുന്നപ്ര കിഴക്ക് മേഖലാ ജോയിന്റ് സെക്രട്ടറി ആർ രഞ്ജിത്ത് ഏറ്റുവാങ്ങി. വിവിധ കേന്ദ്രങ്ങളിലെ സ്വീകരണത്തിനുശേഷം പറവൂർ രക്തസാക്ഷി നഗറിൽ സമര സേനാനിയായിരുന്ന മാമ്പറമ്പിൽ ശങ്കരന്റെ ചെറുമകൻ വിമൽ ആർ ജീവനിൽ നിന്നും വാരാചരണ കമ്മിറ്റി പ്രസിഡന്റ‌് ഇ കെ ജയൻ ഏറ്റുവാങ്ങി അനുസ‌്മരണ മണ്ഡപത്തിൽ സ്ഥാപിച്ചു. തുടർന്നു ചേർന്ന സമ്മേളനം വി എസ‌് അച്യുതാനന്ദൻ ഉദ‌്ഘാടനംചെയ‌്തു.



from Kerala || Deshabhimani ​Online ​News https://ift.tt/2PS8fNe
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages