മാരാരിക്കുളം രക്തസാക്ഷികൾക്ക് ഇന്ന‌് നാടിന്റെ പ്രണാമം - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, October 26, 2018

മാരാരിക്കുളം രക്തസാക്ഷികൾക്ക് ഇന്ന‌് നാടിന്റെ പ്രണാമം


മാരാരിക്കുളം
വീറുറ്റ പോരാട്ടങ്ങളാൽ ഇതിഹാസം രചിച്ച മാരാരിക്കുളം രക്തസാക്ഷികൾക്ക് വെള്ളിയാഴ‌്ച നാട് പ്രണാമമേകും. പിറന്ന നാടിന്റെ മോചനത്തിനായി വീരമൃത്യുവരിച്ച അനശ്വര രക്തസാക്ഷികളുടെ ഓർമ പുതുക്കാൻ ആയിരങ്ങൾ ഒത്തുകൂടും. രക്തസാക്ഷി കുടുംബാംഗങ്ങളും സമരസേനാനികളും രക്തസാക്ഷിമണ്ഡപത്തിൽ രണധീരർക്ക് ഓർമപ്പൂക്കൾ അർപ്പിക്കും.

നാടിന്റെ സമരചരിത്രത്തിലെ തിളങ്ങുന്ന അധ്യായമാണ‌് മാരാരിക്കുളം  രക്തസാക്ഷിത്വം.  പുന്നപ്ര വെടിവയ‌്പ്പിനുശേഷം പട്ടാളം മാരാരിക്കുളം പാലംകടന്ന‌് വയലാറിലേക്കു റോഡുമാർഗം നീങ്ങാൻ തീരുമാനിച്ചു. പട്ടാളം കടക്കുന്നത് തടയാൻ സമരഭടന്മാർ മാരാരിക്കുളം പാലം പൊളിച്ചുമാറ്റി. ഇതറിഞ്ഞ പട്ടാളക്കാർ പാലം പുനർനിർമിച്ചു.

പുതിയ പാലം തകർക്കാനും വളണ്ടിയർമാർ പദ്ധതി ആസൂത്രണംചെയ‌്തു. ഇത് മനസിലാക്കിയ പട്ടാളം തോക്കുമേന്തി വളണ്ടിയർമാരെ നേരിടാൻ പാലത്തിനുസമീപമുള്ള വീടുകളിലും മരങ്ങളിലും ഒളിച്ചിരുന്നു. ഇതറിയാതെ വീണ്ടും പാലം പൊളിക്കാൻ വളണ്ടിയർമാർ മാർച്ചുചെയ്‌തെത്തി.

പൂജവെളി, കണ്ണർകാട്, മുഹമ്മ ക്യാമ്പുകളിൽ പരിശീലനം നേടിയ വളണ്ടിയർമാർ അടക്കം ആയിരങ്ങൾ മാർച്ചിൽ അണിചേർന്നു. പാലത്തിനുസമീപം തോക്കന്തിനിന്ന ഏതാനും പട്ടാളക്കാരെ ചെറുത്ത് പാലം വീണ്ടും പൊളിക്കാമെന്ന ദ‌ൃഢനിശ്ചയത്തിലായിരുന്നു സമരഭടന്മാർ. പാലത്തിനുസമീപം വീടുകളിലും മരങ്ങളിലും ഒളിച്ചിരുന്ന പട്ടാളക്കാർ സമരഭടന്മാർക്കു നേരെ വെടിവയ‌്ക്കുകയായിരുന്നു. വെടിവയ‌്പ്പിൽ ആറുപേർ രക്തസാക്ഷികളായി. നിരവധി പേർക്ക‌് പരിക്കേറ്റു. പലർക്കും അംഗഭംഗം നേരിട്ടു. വെടിയേറ്റ് വീണവരെ  പട്ടാളം പാലത്തിനു സമീപം കുഴിച്ചുമൂടി. 

വെള്ളിയാഴ‌്ച വാർഡ് വാരാചരണ കമ്മിറ്റികൾ സംഘടിപ്പിക്കുന്ന പ്രകടനത്തിൽ ആയിരങ്ങൾ പങ്കെടുക്കും. വൈകിട്ട് അഞ്ചിന് എസ്എൽപുരം രക്തസാക്ഷിനഗറിൽ പുഷ്‌പാർച്ചന നടത്തും. പൊതുസമ്മേളനം എൽഡിഎഫ് കൺവീനർ എ വിജയരാഘവൻ  ഉദ്ഘാടനംചെയ്യും. ജി ക‌ൃഷ‌്ണപ്രസാദ് അധ്യക്ഷനാകും.

സിപിഐ ദേശീയ കൺട്രോൾ കമീഷൻ ചെയർമാൻ പന്ന്യൻ രവീന്ദ്രൻ  മുഖ്യപ്രഭാഷണം നടത്തും. മന്ത്രിമാരായ ടി എം തോമസ് ഐസക്, ജി സുധാകരൻ, പി തിലോത്തമൻ, സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം ടി പുരുഷോത്തമൻ, ആർ നാസർ, ടി ജെ ആഞ്ചലോസ്, സി ബി ചന്ദ്രബാബു, എ ശിവരാജൻ,  ജി വേണുഗോപാൽ, പി വി സത്യനേശൻ, വി ജി മോഹനൻ, ഡി ഹർഷകുമാർ, എസ് പ്രകാശൻ, ജലജ ചന്ദ്രൻ, വി പി ചിദംബരൻ, എസ് രാധാക‌ൃഷ‌്ണൻ എന്നിവർ സംസാരിക്കും.



from Kerala || Deshabhimani ​Online ​News https://ift.tt/2RfzSjw
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages