തിരുവനന്തപുരം
സോളാർ കേസിൽ പരാതിക്കാരി സരിതാനായർ വെള്ളിയാഴ‌്ച ക്രൈംബ്രാഞ്ചിന‌് മൊഴി നൽകിയേക്കും. മൊഴി നൽകാൻ ഹാജരാകണമെന്നാവശ്യപ്പെട്ട‌് അന്വേഷണ ഉദ്യോഗസ്ഥൻ ഡി്വൈഎസ‌്പി ഷാനവാസ‌് സരിതയ‌്ക്ക‌് നോട്ടീസ‌് നൽകിയിരുന്നു.
വെള്ളിയാഴ‌്ച രാവിലെ ഹാജരാകാമെന്ന‌് സരിത അന്വേഷണ ഉദ്യോഗസ്ഥനെ അറിയിച്ചിട്ടുണ്ട‌്. സോളർ കേസിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, കെ സി വേണുഗോപാൽ എംപി എന്നിവർക്കെതിരെ ക്രൈംബ്രാഞ്ച‌് കേസ‌് രജിസ‌്റ്റർ ചെയ‌്തിരുന്നു. ഉമ്മൻചാണ്ടിക്കെതിരെ പ്രകൃതിവിരുദ്ധ പീഡനത്തിനും വേണുഗോപാലിനെതിരെ ബലാൽസംഗത്തിനുമാണ‌് കേസെടുത്തത‌്. അതിനിടെ, സരിതയുടെ രഹസ്യമൊഴി എടുക്കുന്നതിന‌് ക്രൈംബ്രാഞ്ച‌് കോടതിയിലും അപേക്ഷ നൽകിയിട്ടുണ്ട‌്.
from Kerala || Deshabhimani Online News https://ift.tt/2ORq56L
via IFTTT
No comments:
Post a Comment