ശബരിമല : സർക്കാരിനും മുന്നണിക്കും ഉറച്ച നിലപാട്: കാനം - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, October 26, 2018

ശബരിമല : സർക്കാരിനും മുന്നണിക്കും ഉറച്ച നിലപാട്: കാനം


കോട്ടയം
ശബരിമല വിഷയത്തിൽ എൽഡിഎഫ് സർക്കാരിനും മുന്നണിക്കും ഉറച്ച നിലപാടുണ്ടെന്നും ഒരുഘട്ടത്തിലും അതിൽ വെള്ളം ചേർത്തിട്ടില്ലെന്നും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. കോട്ടയത്ത് എൽഡിഎഫ് ജില്ലാ റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഭരണഘടനയെ ബഹുമാനിച്ച് എല്ലാ വിഭാഗം ജനങ്ങളുടെയും വിശ്വാസം സംരക്ഷിക്കാനാണ് എൽഡിഎഫ് സർക്കാർ ശ്രമിക്കുന്നത്. ശബരിമലയിലെ സ്ത്രീപ്രവേശനം സംബന്ധിച്ച സുപ്രിംകോടതിവിധിയെക്കുറിച്ച് വിശ്വാസികൾക്കിടയിൽ ഇല്ലാക്കഥ പ്രചരിപ്പിച്ച് രാഷ്ട്രീയനേട്ടം കൊയ്യാനാകുമോ എന്നാണ് ബിജെപിയും കോൺഗ്രസും ഉറ്റുനോക്കുന്നത്. നിയമം നടപ്പാക്കുകയെന്ന ചുമതല സർക്കാരിനുണ്ട്. അതൊരിക്കലും വിശ്വാസികൾക്കും വിശ്വാസത്തിനും എതിരുമല്ല.

ആർഎസ്എസ് ദേശീയ‐സംസ്ഥാന നേതൃത്വവും കോൺഗ്രസ് നേതൃത്വവും സുപ്രീംകോടതി വിധി സ്വാഗതം ചെയ്ത ശേഷമാണ് നിലപാട് മാറ്റിയത്. വിശ്വാസികളെ ഉപയോഗിച്ച് സർക്കാരിനെതിരെ പോർമുഖം തുറക്കാനുള്ള മാർഗമായാണ് കോടതിവിധിയെ അവർ കണ്ടത്. മതനിരപേക്ഷ പാർടിയെന്ന‌് അവകാശപ്പെടുന്ന കോൺഗ്രസ് ബിജെപിക്കൊപ്പം ചേർന്നു. ചെന്നിത്തലയും കൂട്ടരും കോൺഗ്രസിന്റെ പാരമ്പര്യത്തെ ബലികഴിച്ചു. സി കേശവന്റെ സ്ഥിതി പിണറായിക്കും ഉണ്ടാകുമെന്നാണ് ബിജെപി സംസ്ഥാന പ്രസിഡന്റ് ശ്രീധരൻ പിള്ളയുടെ ഭീഷണി അദ്ദേഹം പറഞ്ഞു.



from Kerala || Deshabhimani ​Online ​News https://ift.tt/2Rghrvf
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages