അന്വേഷണ ഏജൻസിയായ സിബിഐയുടെ ഡയറക്ടറെ അർധരാത്രി നീക്കംചെയ്ത നടപടി ഭരണഘടനാപരമായും നിയമാനുസൃതമായും പ്രവർത്തിക്കേണ്ട സ്ഥാപനങ്ങളെ ദുർബലപ്പെടുത്തുന്ന പ്രവണതയുടെ തുടർച്ചയാണെന്ന‌് മുഖ്യമന്ത്രി പിണറായി വിജയൻ.
നിഷ്പക്ഷമായി പ്രവർത്തിക്കുന്ന അന്വേഷണ ഉദ്യോഗസ്ഥരെ ഭീതിയുടെ മുൾമുനയിൽ നിർത്താനും അന്വേഷണ ഏജൻസികളുടെ സ്വതന്ത്രമായ പ്രവർത്തനം തടസ്സപ്പെടുത്താനും മാത്രമേ ഇത്തരം തീരുമാനങ്ങൾ ഉതകൂ. പ്രധാനമന്ത്രി, പ്രതിപക്ഷ നേതാവ്, സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എന്നിവരടങ്ങുന്ന ഒരു കമ്മിറ്റിയുടെ ശുപാർശ പ്രകാരം നിയമിതനാകുന്ന സിബിഐ ഡയറക്ടർക്ക് രണ്ടുവർഷം തുടരാൻ നിയമപരമായ അവകാശമുണ്ട്. കമ്മിറ്റി തീരുമാനപ്രകാരംമാത്രമേ സ്ഥലം മാറ്റാനോ നീക്കാനോ പാടുള്ളൂ.
സ്വതന്ത്രമായി പ്രവർത്തിക്കേണ്ട മറ്റൊരു സ്ഥാപനമായ സെൻട്രൽ വിജിലൻസ് കമീഷൻ ഇതിന‌് കൂട്ടുനിന്നത് നിർഭാഗ്യകരമാണ്. നടപടിയിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നതായും മുഖ്യമന്ത്രി ഫെയ‌്സ‌്ബുക്ക‌് പോസ്റ്റിൽ കുറിച്ചു.
from Kerala || Deshabhimani Online News https://ift.tt/2OUeRi0
via IFTTT
No comments:
Post a Comment