'നല്‍കിയ പിന്തുണയ്ക്കും സംരക്ഷണത്തിനും നന്ദി, കുട്ടികളുടെ സുരക്ഷ മുന്‍ നിര്‍ത്തിയാണ് തിരിച്ചിറങ്ങിയത്; മലയിറങ്ങിയ കവിതയും രഹ്നയും പ്രതികരിക്കുന്നു - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, October 19, 2018

'നല്‍കിയ പിന്തുണയ്ക്കും സംരക്ഷണത്തിനും നന്ദി, കുട്ടികളുടെ സുരക്ഷ മുന്‍ നിര്‍ത്തിയാണ് തിരിച്ചിറങ്ങിയത്; മലയിറങ്ങിയ കവിതയും രഹ്നയും പ്രതികരിക്കുന്നു

പത്തനംതിട്ട > ശബരിമല ദര്‍ശനത്തിനെത്തിയ തങ്ങള്‍ക്ക് പിന്തുണ നല്‍കിയ എല്ലാവരോടും  നന്ദിയുണ്ടെന്ന് ആന്ധ്ര സ്വദേശി കവിത. കിലോമീറ്ററുകളോളം തങ്ങള്‍ക്ക് സംരക്ഷണം നല്‍കിയവര്‍ക്ക് നന്ദി. പൊലീസ് സംരക്ഷണത്തില്‍ ശബരിമല സന്നിധാനത്തിന് 100 മീറ്റര്‍ അടുത്തെത്തിയിരുന്നു. എന്നാല്‍ അവിടെ ധാരാളം കുട്ടികള്‍ ഉണ്ടായിരുന്നു. സന്നിധാനത്തിലേക്ക് തങ്ങള്‍ പ്രവേശിക്കുകയാണെങ്കില്‍ കുട്ടികളുടെ സുരക്ഷയ്ക്ക് കോട്ടംതട്ടും എന്ന നിലയുള്ളതിനാലാണ് അയപ്പനെ ദര്‍ശിക്കാതെ തിരിച്ചിറങ്ങിയതെന്നും കവിത മാധ്യമങ്ങളോടു പറഞ്ഞു.

സ്ഥിതിഗതികള്‍ മനസിലാക്കിയാണ് മല തിരിച്ചിറങ്ങിയതെന്ന് കൊച്ചി സ്വദേശി രഹ്ന ഫാത്തിമ പറഞ്ഞു. കൂടുതല്‍ മുമ്പോട്ട് പോകാന്‍ ആഗ്രഹമുണ്ടായിരുന്നെങ്കിലും സാഹചര്യം അതിനനുവദിക്കാത്തതിനാലണ് തിരിച്ചിറങ്ങിയത്. കുട്ടികളുടെ ജീവന് വിലകല്‍പ്പിക്കുന്നുണ്ട് അതുകൊണ്ടാണ് മടങ്ങുന്നത്. ഇത്രയെങ്കിലും പോകാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. താന്‍ ഒരു തരത്തിലുമുള്ള ആചാര ലംഘനമോ നിയമലംഘനമോ നടത്തിയിട്ടില്ലെന്നും  രഹ്ന മാധ്യമങ്ങളോട് പറഞ്ഞു.


 



from Kerala || Deshabhimani ​Online ​News https://ift.tt/2PIr1qn
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages