തിരുവല്ലയിൽ സ്കൂട്ടറിൽ യാത്ര ചെയ്ത സഹോദരങ്ങൾ ലോറി കയറി മരിച്ചു - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, October 19, 2018

തിരുവല്ലയിൽ സ്കൂട്ടറിൽ യാത്ര ചെയ്ത സഹോദരങ്ങൾ ലോറി കയറി മരിച്ചു

തിരുവല്ല>  സ്കൂട്ടറിൽ യാത്ര ചെയ്ത സഹോദരങ്ങൾ ലോറി കയറി മരിച്ചു. എം സി റോഡിൽ തിരു വല്ലയ്ക്കും ചങ്ങനാശേരിക്കും ഇടയിൽ ഇഴിഞ്ഞില്ലത്താണ്‌ അപകടം.

കോട്ടയം ചിങ്ങവനം വട്ട തകിടിയിൽ വി.ടി ഏബ്രഹാമിന്റെ (സാബു ) മക്കളായ എൽദൊ ഏബ്രഹാം (27), എൽജോ ഏബ്രഹാം (25) എന്നിവരാണ് മരിച്ചത്.

വെള്ളിയാഴ്ച രാവിലെ എട്ടരയോടെയാണ് അപകടം.  തിരുവല്ലയിലെ ജോലി സ്ഥലത്തേക്ക് പോകുകയായിരുന്ന സഹോദരങ്ങൾ സഞ്ചരിച്ച സ്കൂട്ടറിൽ ഇന്നോവ കാർ തട്ടി എതിരെ വരികയായിരുന്ന തമിഴ് നാട് രജിസ്ട്രേഷനിലുള്ള ചരക്ക് ലോറിക്കടിയിലേക്ക് യുവാക്കൾ തെറിച്ച് വീഴുകയായിരുന്നു. ലോറി ഇവർക്ക്‌ മുളകിലൂടെ കയറിയിറങ്ങി.

 ഫയർഫോഴ്സും പൊലീസും സ്ഥലത്തെത്തി നാട്ടുകാരുടെ സഹായത്തോടെ മൃതദേഹങ്ങൾ തിരുവല്ല താലൂക്കാശുപത്രി മോർച്ചറിയിലേക്ക് മാറ്റി.  ഉച്ചയോടെ പോസ്റ്റ്മോർട്ടം നടത്തിയ മൃതദേഹങ്ങൾ പരുമല ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംസ്കാരം പിന്നീട്.

പരുമല സെന്റ് ഗ്രിഗോരിയോസ് ആശുപത്രിയിലെ ഫാർമസി സ്റ്റാണ് ഏൽദോ എബ്രഹാം, തിരുവല്ല പോബ്സ് ഗ്രൂപ്പ് ഓഫീസിലെ അക്കൗണ്ടന്റാണ് എൽ ജോ ഏബ്രഹാം. അച്ചൻ പി ടി ഏബ്രഹാം ( സാബു ) കാവാലത്ത് റേഷൻ കട നടത്തുകയാണ്. അമ്മ: സൂസൻസാബു. ഇരുവരും അവിവാഹിതരാണ്‌.



from Kerala || Deshabhimani ​Online ​News https://ift.tt/2P7s71T
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages