ഡിസ്റ്റിലറികൾക്കും ബ്രൂവറികൾക്കും സ്ഥാപനം തുടങ്ങാൻ സ്ഥലം ലഭ്യമാണോ എന്നത‌് പ്രസക്തമാകുക നിർമാണാനുമതി ലഭിച്ചശേഷം മാത്രം. ബിയർ നിർമാതാക്കളായ പവർ ഇൻഫ്രാടെക‌് ലിമിറ്റഡിന‌് കിൻഫ്ര നൽകിയത‌് കളമശേരിയിലെ ഹൈടെക‌് പാർക്കിൽ സ്ഥലം ലഭ്യമാണെന്ന തത്വത്തിലുള്ള അറിയിപ്പ‌് മാത്രം. എക‌്സൈസ‌് വകുപ്പിന‌് സ്ഥലം അനുവദിക്കാൻ അധികാരമില്ലെന്നിരിക്കെ പവർ ഇൻഫ്രാടെക്കിന‌് എക‌്സൈസ‌് മന്ത്രി സ്ഥലം അനുവദിച്ചെന്ന ആരോപണം തന്നെ ബാലിശമാണ‌്.
അബ‌്കാരി ചട്ടമനുസരിച്ച‌് ഒരു സ്ഥാപനത്തിന‌് ലൈസൻസ‌് നൽകുന്നതിനുള്ള പരിശോധനകൾ ആരംഭിക്കാൻ സർക്കാരിന്റെ മുൻകൂർ അനുമതി ആവശ്യമാണ‌്.
ഈ അനുമതി മാത്രമാണ‌് ഇപ്പോൾ നൽകിയത‌്. ഇതിന്റെ അടിസ്ഥാനത്തിൽ 22 വകുപ്പുകൾ നടത്തുന്ന പരിശോധനയ‌്ക്കുശേഷമേ ലൈസൻസ‌് നൽകാനാകൂ. അബ‌്കാരി ചട്ടങ്ങളിൽ പറഞ്ഞ നിബന്ധനകൾ പാലിക്കുന്നുണ്ടോ എന്ന‌് പ്രാഥമികാനുമതിക്കുശേഷം നടക്കുന്ന പരിശോധനകളിലേ വ്യക്തമാകൂ.
ഈ ഘട്ടത്തിലാണ‌് പ്ലാനും അനുബന്ധരേഖകളും സമർപ്പിക്കേണ്ടത‌്. സർക്കാറിന്റെ മുൻകൂർ അനുമതി കിട്ടാൻ ഇവ സമർപ്പിക്കേണ്ട. ലൈസൻസ‌് ലഭിച്ചാൽ മാത്രമേ കിൻഫ്രയുടെ ഭൂമി അനുവദിക്കാനാകൂ. ഇക്കാര്യം കിൻഫ്ര ജനറൽ മാനേജർ പവർ ഇൻഫ്രാടെക്കിന‌് നൽകിയ മറുപടിയിൽ വ്യക്തമാക്കിയിട്ടുമുണ്ട‌്. എക‌്സൈസ‌് കമീഷണർ നിർമാണാനുമതി നൽകുമ്പോൾ മാത്രമാണ‌് സ്ഥലം സംബന്ധിച്ച രേഖകൾ ഹാജരാക്കേണ്ടത‌്.
ബിയർ നിർമാണശാലയ‌്ക്ക‌് ആവശ്യമായ 10ഏക്കർ ഉണ്ടോ എന്ന പവർ ഇൻഫ്രാടെക്കിന്റെ അന്വേഷണത്തിന‌് നൽകിയ മറുപടിയിൽ, സർക്കാർ വകപ്പുകളുടെ ക്ലിയറൻസിന്റെ അടിസ്ഥാനത്തിൽ 10 ഏക്കർ അനുവദിക്കാൻ കിൻഫ്ര ‘തത്വത്തിൽ തയ്യാറാണ‌്’ എന്നാണ‌് പറഞ്ഞത‌്. കളമശേരി ഹൈടെക‌് പാർക്കിൽ സ്ഥലം ലഭ്യമാണെന്നും ആവശ്യമെങ്കിൽ സംസ്ഥാനത്തിന്റെ മറ്റ‌് പ്രദേശങ്ങളിലും ഭൂമി ലഭ്യമാക്കുന്ന കാര്യം പരിഗണിക്കാമെന്നും ജനറൽ മാനേജരുടെ കത്തിൽ പറയുന്നു.
എക‌്സൈസ‌് വകുപ്പ‌്, മലിനീകരണ നിയന്ത്രണ ബോർഡ‌്, ഫാക്ടറീസ‌് ആൻഡ‌് ബോയ‌്‌ലേഴ‌്സ‌് വകുപ്പ‌് എന്നിവയുടെ അനുമതിപത്രങ്ങളും ആവശ്യമായ മറ്റ‌് രേഖകളും ഹാജരാക്കുന്നപക്ഷം ഭൂമി അനുവദിക്കാമെന്നും കത്തിൽ പറയുന്നു.
from Kerala || Deshabhimani Online News https://ift.tt/2QiKNsv
via IFTTT
No comments:
Post a Comment