കേരള ട്രാവല്‍ മാര്‍ട്ടിന് സ്ഥിരം വേദി വേണം - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, October 1, 2018

കേരള ട്രാവല്‍ മാര്‍ട്ടിന് സ്ഥിരം വേദി വേണം

കൊച്ചി
രാജ്യത്തെ ഏറ്റവും വലിയ ടൂറിസം മേളയായ കേരള ട്രാവൽ മാർട്ടിന് (കെടിഎം) സ്ഥിരംവേദി അനിവാര്യമാണെന്ന് സംസ്ഥാന ടൂറിസം സെക്രട്ടറി റാണി  ജോർജ്. പ്രളയത്തെ തുടർന്നുണ്ടായ ആശങ്ക നീക്കാൻ കെടിഎമ്മിലൂടെ സാധിച്ചതായും  ട്രാവൽ മാർട്ടിന്റെ സമാപനദിനത്തിൽ നടത്തിയ വാർത്താസമ്മേളനത്തിൽ അവർ പറഞ്ഞു.

അഭൂതപൂർവമായ പ്രതികരണമാണ‌് കെടിഎമ്മിനോട‌് വിദേശത്തും സ്വദേശത്തുമുള്ള ടൂറിസം മേഖല കാണിക്കുന്നത‌്. പങ്കെടുക്കാൻ ലഭിക്കുന്ന അപേക്ഷകളിൽ പലതും സ്ഥലപരിമിതി കാരണം ഒഴിവാക്കേണ്ട അവസ്ഥയുണ്ട‌്. കൂടുതൽ സെല്ലർമാരെ ഉൾപ്പെടുത്താൻ തക്കവിധമുള്ള വേദി അടുത്ത തവണ കണ്ടെത്തുന്ന കാര്യം കെടിഎം സൊസൈറ്റി പരിഗണിക്കണമെന്നും അവർ പറഞ്ഞു.
കേരളം നേരിട്ട കെടുതികളെക്കുറിച്ച് കെടിഎമ്മിനെത്തിയ ബയർമാരിൽനിന്ന്  ഒന്നും മറച്ചുവച്ചില്ല എന്നതാണ് ഈ മേളയുടെ പ്രത്യേകതയെന്ന് കേരള ടൂറിസം ഡയറക്ടർ  പി ബാലകിരൺ പറഞ്ഞു. പ്രളയബാധയിൽ കേരളത്തിലെ ടൂറിസം വ്യവസായം നൽകിയ സംഭാവന അവരെ നേരിട്ട് മനസ്സിലാക്കി കൊടുക്കാനും സാധിച്ചു.  ഇതുവഴി കേരളത്തിലെ ടൂറിസം വ്യവസായത്തിന് ലഭിച്ച സൽപ്പേര് ഇവിടെയെത്തിയ അതിഥികൾ വഴി ലോകത്തെങ്ങും പ്രചരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

മുപ്പത്തയ്യായിരത്തിലധികം വാണിജ്യ കൂടിക്കാഴ്ചകളാണ് കേരള ട്രാവൽ മാർട്ടിൽ നടന്നതെന്ന് കെടിഎം പ്രസിഡന്റ‌് ബേബി മാത്യു പറഞ്ഞു. വിദേശ ബയർമാരുമായി പതിനയ്യായിരത്തോളം കൂടിക്കാഴ്ചകളും ആഭ്യന്തര ബയർമാരുമായി  20,000 കൂടിക്കാഴ്ചകളും നടന്നു. 7000 അപേക്ഷകളിൽ നിന്നാണ് ആയിരത്തറുനൂറോളം  ബയർമാരെ തെരഞ്ഞെടുത്തതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കേരളത്തിനു പുറത്തുള്ള ടൂറിസം പങ്കാളികൾക്കിടയിൽ സംസ്ഥാനത്തെക്കുറിച്ചുണ്ടായിരുന്ന ആശങ്കൾ അകറ്റാൻ കെടിഎമ്മിലൂടെ കഴിഞ്ഞുവെന്ന് കേന്ദ്ര സർക്കാരിന്റെ ടൂറിസം ഉപദേശക സമിതിയംഗം എബ്രഹാം ജോർജ്  ചൂണ്ടിക്കാട്ടി. കേരളത്തിലെ സെല്ലർമാർക്ക് തങ്ങളുടെ ഉൽപ്പന്നങ്ങൾ അന്താരാഷ്ട്ര വിപണിയിൽ അവതരിപ്പിക്കാനുള്ള അവസരമായിരുന്നു ഇതെന്നും അദ്ദേഹം പറഞ്ഞു.

അടുത്ത തവണത്തെ കെടിഎം പ്ലാസ്റ്റിക്ക് രഹിതമായിരിക്കുമെന്ന് കെടിഎം സെക്രട്ടറി ജോസ് പ്രദീപ് പറഞ്ഞു.
പ്രളയബാധിതമായ 10 ഗ്രാമങ്ങൾ തെരഞ്ഞെടുത്ത് ഉത്തരവാദിത്ത ടൂറിസം പാക്കേജ് നടപ്പാക്കാൻ തീരുമാനിച്ചുവെന്ന് ആർടി മിഷൻ സംസ്ഥാന കോ–ഓർഡിനേറ്റർ കെ രൂപേ‌ഷ‌്കുമാർ പറഞ്ഞു. ചേന്ദമംഗലം, ആറൻമുള എന്നിവ ഉൾപ്പെടെയാണിത്. ഉത്തരവാദിത്ത ടൂറിസത്തിന്റെ പ്രചാരണം നടത്താമെന്ന് 95 വിദേശ പ്രതിനിധികൾ സമ്മതിച്ചതായും അദ്ദേഹം അറിയിച്ചു.



from Kerala || Deshabhimani ​Online ​News https://ift.tt/2NUl24X
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages