പലിശ ‘മഹാരാജ’യ്‌ക്ക്‌ ഒറ്റദിവസം ജാമ്യം - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, October 1, 2018

പലിശ ‘മഹാരാജ’യ്‌ക്ക്‌ ഒറ്റദിവസം ജാമ്യം


കൊച്ചി
കോടികളുടെ പലിശ ഇടപാട‌് കേസിൽ കേരള പൊലീസ‌് അതിസാഹസികമായി പിടികൂടിയ മഹാരാജ മഹാദേവന‌് ഒരു ദിവസത്തെ ജാമ്യം ലഭിച്ചു. ഞായറാഴ‌്ച തോപ്പുംപടി മജിസ‌്ട്രേട്ടിന്റെ വസതിയിൽ ഹാജരാക്കിയ മഹാരാജയോട‌് തിങ്കളാഴ‌്ച വീണ്ടും ഹാജരാകണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട‌്.

കേരളത്തിൽ നൂറിലധികം പേർക്കായി 500 കോടിയോളം രൂപ പലിശയ‌്ക്ക‌് മഹാരാജ നൽകിയിരുന്നതായാണ‌് സൂചന. 10 കോടിയോളം രൂപ തിരികെ ലഭിക്കാനുണ്ടെന്നാണ‌് ചോദ്യം ചെയ്യലിൽ മഹാരാജ പറഞ്ഞതെന്ന‌് ഡിസിപി പി സി സജീവൻ പറഞ്ഞു. ഹൈക്കോടതിയിൽ നൽകിയ മുൻകൂർ ജാമ്യ അപേക്ഷയുടെ അടിസ്ഥാനത്തിലാണ‌് ഇപ്പോൾ ജാമ്യം അനുവദിച്ചത‌്. പ്രതിയെ കൂടുതൽ ചോദ്യംചെയ്യാൻ കസ‌്റ്റഡിയിൽ വാങ്ങുമെന്നും അദ്ദേഹം പറഞ്ഞു.

ശനിയാഴ‌്ചയാണ‌് ചെന്നൈ വിരുഗുംപാക്കത്തെ വീട്ടിൽനിന്നു മഹാരാജയെ സിനിമാ ശൈലിയിൽ പൊലീസ‌് പിടികൂടിയത‌്. ചെന്നൈയിൽ വീട്ടിലെത്തുന്നതുവരെ തമിഴ‌്നാട‌് പൊലീസിനെ വിവരം അറിയിച്ചിരുന്നില്ലെന്നും മഹാരാജയെ പിടികൂടുന്നതിന‌് മൂന്ന‌് പ്രാവശ്യം ഒാപ്പറേഷൻ നടത്തിയിരുന്നുവെന്നും പള്ളുരുത്തി സിഐ കെ ജി അനീഷ‌് പറഞ്ഞു. കേരള പൊലീസ‌് എത്തുമ്പോൾ പുറത്ത‌് പോകാൻ കാറിന‌് കാത്തിരിക്കുകയായിരുന്നു മഹാരാജ‌. വീട‌് വളഞ്ഞ‌് മഹാരാജയെ കസ‌്റ്റഡിയിലെടുത്തപ്പോഴേക്കും മഹാരാജയുടെ അനുയായികൾ തടയാനെത്തി. സംഘർഷം രൂക്ഷമാകുന്നത‌് കണ്ട‌് എസ‌്ഐ പ്രേംകുമാർ ആകാശത്തേക്ക‌് വെടിവച്ചു. ഇതോടെ വിരണ്ട‌്പോയ അനുയായികൾ പിൻമാറി. ഇതേസമയം തമിഴ‌്നാട‌് പൊലീസിന്റെ സഹായവും തേടി. അറസ‌്റ്റ‌് വാറന്റ‌് ഇവരെ കാണിച്ചു. തുടർന്ന‌് മഹാരാജിനെ കനത്ത സുരക്ഷയിൽ വിമാനത്താവളത്തിലെത്തിക്കുകയായിരുന്നു. വരുന്ന വഴിയിലും പൊലീസ‌് വാഹനത്തെ അനുയായികൾ പിന്തുടർന്നുവെങ്കിലും പൊലീസ‌് സുരക്ഷ ശക്തമായതിനാൽ അടുക്കാനായില്ല.

കേസിൽ കഴിഞ്ഞ ജൂലൈയിൽ മഹാരാജിനെ അറസ‌്റ്റ‌് ചെയ‌്തിരുന്നുവെങ്കിലും കോയമ്പത്തൂരിൽ വച്ച‌് അനുയായികളെത്തി പൊലീസ‌്  വാഹനം തടഞ്ഞുനിർത്തി രക്ഷപ്പെടുത്തി. ഇതിന്റെ അടിസ്ഥാനത്തിൽ വൻ ആയുധബലത്തോടെയാണ‌് കേരള പൊലീസ‌് അവിടെയെത്തിയത‌്.

പള്ളുരുത്തി സ്വദേശി ഫിലിപ്പിന്റെ പരാതിയിലാണ‌് മഹാരാജിനെ അറസ‌്റ്റ‌് ചെയ‌്തത‌്. തന്റെ ആഡംബര കാർ പണയം വച്ച‌് ഫിലിപ്പ‌് 45 ലക്ഷം രൂപ കടം വാങ്ങിയിരുന്നു. ഈ തുക തിരികെ നൽകിയിട്ടും കാർ വിട്ടുകൊടുക്കാൻ തയ്യാറായില്ല. വൻ പലിശയും ആവശ്യപ്പെട്ടു. ഇതേത്തുടർന്നാണ‌് പള്ളുരുത്തി പൊലീസ‌ിൽ കേസ‌് നൽകിയത‌്. കേസിൽ മഹാരാജിന്റെ അനുയായികളായ മൂന്ന‌് പേർ നേരത്തെ അറസ‌്റ്റിലായിരുന്നു.



from Kerala || Deshabhimani ​Online ​News https://ift.tt/2Qqzhvl
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages