ഹരിപ്പാട്
ചാലക്കുടിയിൽ മലബാർ ബ്രൂവറീസിന് അനുമതി നൽകിയതിന്റെ പിതൃത്വം എ കെ ആന്റണിയുടെ മേൽ കെട്ടിവച്ച് രക്ഷപ്പെടാനുള്ള ശ്രമം വിലപ്പോവില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
നായനാരുടെ കാലത്ത് 98 ൽ കൊടുത്ത അനുമതി അനുസരിച്ചുള്ള ലൈസൻസാണ‌് 2003ൽ നൽകിയത്. 1999 നു ശേഷം സംസ്ഥാനത്ത് ബ്രൂവറികൾക്കോ ഡിസ‌്റ്റലറിക്കോ അനുമതി നൽകിയിട്ടില്ല. ബ്രൂവറിക്കും ഡിസ‌്റ്റിലറിക്കും ലൈസൻസ് നൽകിയതിനെപ്പറ്റി സമഗ്രാന്വേഷണത്തിനു തയ്യാറാകണമെന്നും ക്രമക്കേടുകൾ സംബന്ധിച്ച്തെളിവുകൾ നൽകാൻ തയ്യാറാണെന്നും ചെന്നിത്തല പറഞ്ഞു .
1999 ൽ എൽഡിഎഫ‌്കൊടുത്ത അനുമതി റദ്ദാക്കാൻ ആന്റണിക്ക് കഴിയുമായിരുന്നില്ലേ എന്ന ചോദ്യത്തിന് മന്ത്രിസഭയിലേക്ക് തിരികെ ഫയൽ വരില്ലെന്നായിരുന്നു മറുപടി.
കർണാടകം, ഗോവ എന്നിവിടങ്ങളിൽ നിന്നുള്ള ഡിസ‌്റ്റിലറി ലോബികളെ സഹായിക്കാനാണ് സർക്കാരിനെതിരെ യുഡിഎഫ‌് ആരോപണമുന്നയിക്കുന്നതെന്ന ചോദ്യത്തിനു മറുപടി നൽകാൻ ചെന്നിത്തല തയ്യാറായില്ല.
from Kerala || Deshabhimani Online News https://ift.tt/2NSwP3U
via IFTTT
No comments:
Post a Comment