കൊച്ചി
സാഹസിക വിനോദസഞ്ചാരമേഖലയെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ‘ചാലിയാർ റിവർ ചലഞ്ച് 2018’ന്റെ ബ്രോഷർ പ്രകാശനം ചെയ‌്തു. കേരള ട്രാവൽ മാർട്ടിന്റെ വേദിയിൽ മന്ത്രി കടകംപള്ളി സുരേന്ദ്രൻ പ്രകാശനം നിർവഹിച്ചു. ടൂറിസം സെക്രട്ടറി റാണി ജോർജ‌്, ഇന്ത്യൻ അസോസിയേഷൻ ഓഫ് ടൂർ ഓപ്പറേറ്റേഴ്സ് സീനിയർ വൈസ് പ്രസിഡന്റ‌് ഇ എം നജീബ് എന്നിവർ ബ്രോഷർ ഏറ്റുവാങ്ങി.
ഒക്ടോബർ 12, 13, 14 തീയതികളിലാണ‌് ചാലിയാർ പുഴയിൽ 68 കി.മീ ദൈർഘ്യമുള്ള കയാക്കിങ് ചാമ്പ്യൻഷിപ‌് നടക്കുന്നത‌്. മലപ്പുറം ജില്ലയിലെ നിലമ്പൂരിൽനിന്ന‌് ആരംഭിച്ച് കോഴിക്കോട് ബേപ്പൂരിൽ സമാപിക്കും. മത്സരത്തിൽ വിദേശത്തുനിന്നടക്കം നൂറോളംപേർ പങ്കെടുക്കും. കേരള ടൂറിസംവകുപ്പ‌്, കേരള അഡ്വഞ്ചർ ടൂറിസം പ്രൊമോഷൻ സൊസൈറ്റി, ജെല്ലിഫിഷ് വാട്ടർ സ‌്പോർട‌്സ‌് എന്നിവ സംയുക്തമായാണ‌് മത്സരം സംഘടിപ്പിക്കുന്നത‌്.
ടൂറിസം ഡയറക്ടർ പി ബാലകിരൺ, ട്രാവൽ മാർട്ട് സൊസൈറ്റി പ്രസിഡന്റ‌് ബേബി മാത്യു, ടൂറിസം ഇന്ത്യ എംഡി
രവിശങ്കർ, കേരള അഡ്വഞ്ചർ ടൂറിസം പ്രൊമോഷൻ സൊസൈറ്റി ചീഫ് എക്സിക്യൂട്ടീവ് മനേഷ് ഭാസ്കർ, ജെല്ലിഫിഷ് എംഡി കൗശിക് എന്നിവർ സംസാരിച്ചു.
from Kerala || Deshabhimani Online News https://ift.tt/2QkfZHA
via IFTTT
No comments:
Post a Comment