കണ്ണൂർ
ശബരിമല വിഷയത്തിൽ വിശ്വാസിസമൂഹം രാഷ്ട്രീയ കക്ഷികളുടെ കൈയിലെ കരുക്കളാകരുതെന്ന‌് കെപിസിസി പ്രസിഡന്റ‌് മുല്ലപ്പള്ളി രാമചന്ദ്രൻ. ഇത‌് നാടിന്റെ നിയമവാഴ‌്ച തകരാറിലാക്കും. സമാധാന ജീവിതം ദുഷ‌്കരമാക്കും. നമ്മൾ ഇതേവരെ ഉയർത്തിപ്പിടിച്ച സാമൂഹ്യ ഐക്യത്തിന്റെ കണ്ണികൾ പൊട്ടിപ്പോകും– അദ്ദേഹം പറഞ്ഞു. കണ്ണൂരിൽ മാധ്യമ പ്രവർത്തകരോട‌് സംസാരിക്കുകയായിരുന്നു മുല്ലപ്പള്ളി. കരുതിക്കൂട്ടി കലാപമുണ്ടാക്കാനും മറ്റൊരു അയോധ്യ സൃഷ്ടിക്കാനും ശ്രമിക്കുന്നവരാണ‌് പ്രതിഷേധത്തിന്റെ മുന്നിലെന്നും മുല്ലപ്പള്ളി പറഞ്ഞു.
from Kerala || Deshabhimani Online News https://ift.tt/2CVPp5c
via IFTTT
No comments:
Post a Comment