തിരുവനന്തപുരം
നിലയ്ക്കലിലും പമ്പയിലും സന്നിധാനത്തും നടന്ന സംഭവവുമായി ബന്ധപ്പെട്ട് സാമൂഹിക മാധ്യമങ്ങളിൽ മതസ്പർധ വളർത്തുന്ന തരത്തിൽ പോസ്റ്റിടുകയും പൊലീസുകാർക്കെതിരെ വധഭീഷണി മുഴക്കുകയും ചെയ്ത 25ഓളം പേർക്കെതിരെ മ്യൂസിയം പൊലീസ് കേസെടുത്തു. ‘സേവ് ശബരിമല' എന്ന ഫെയ‌്സ്ബുക്ക് ഗ്രൂപ്പിൽ അഭിപ്രായം രേഖപ്പെടുത്തുകയും മതവിദ്വേഷം വളർത്തുന്നരീതിയിൽ പോസ്റ്റുകൾ ഷെയർ ചെയ്ത ഗോവിന്ദ് ആർ തമ്പി, കെ എൽ രാജേഷ് ശ്രീലളിതം, അനൂപ് സായി, രാജേഷ്കുമാർ, ഉണ്ണികൃഷ്ണൻ ഷൈജു, രാജ് ആന്റണി, വിനോദ് ദേവദാസ്, തച്ചിൽ സായി, പ്രവീൺകുമാർ, ഗോപകുമാർ വി ജി, സുമേഷ് സുമ്മു, അനിൽകുമാർ എന്നിവർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. വാട‌്സാപ് ഗ്രൂപ്പിൽ തിരുവനന്തപുരം റേഞ്ച് ഐജി മനോജ് എബ്രഹാമിനെതിരെ വധഭീഷണി മുഴക്കിയ 13 പേർക്കെതിരെ മറ്റൊരു കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇവരുടെ കൂടുതൽ വിവരങ്ങൾക്കായി മ്യൂസിയം പൊലീസ് സൈബർ സെല്ലിന്റെ സഹായം തേടിയിട്ടുണ്ട്.
ഇന്ത്യൻ ശിക്ഷാനിയമത്തിലെ മതസ്പർധ വളർത്തുന്ന വകുപ്പുകളും ഐ ടി ആക്ട് പ്രകാരവും ജാമ്യമില്ലാത്ത വകുപ്പ് പ്രകാരമാണ് കേസെടുത്തത‌്. സുപ്രീംകോടതി വിധി നടപ്പിലാക്കാനായി നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെയും മറ്റും സാമൂഹ്യമാധ്യമങ്ങളിൽ അപവാദപ്രചാരണം നടത്തിയാൽ ശക്തമായ നടപടിയെടുക്കുമെന്ന് പൊലീസ് അറിയിച്ചു. ഇവരുടെ മൊബൈൽ ഫോണും കമ്പ്യൂട്ടറും പിടിച്ചെടുക്കാനും ഡിജിപി നിർദേശം നൽകിയിട്ടുണ്ട്.
ഹർത്താലിന്റെ ഭാഗമായി നടത്തിയ സെക്രട്ടറിയറ്റ‌് മാർച്ചിനോടനുബന്ധിച്ച‌് നിയമവിരുദ്ധമായി സംഘം ചേർന്നതിനും ഗതാഗതം തടസ്സപ്പെടുത്തിയതിനും ബിജെപി ജില്ലാ പ്രസിഡന്റ‌് സുരേഷ‌് ഉൾപ്പെടെയുള്ള ബിജെപി–ആർഎസ‌്എസ‌് പ്രവർത്തകർക്കെതിരെ കന്റോൺമെന്റ‌് പൊലീസ‌് കേസെടുത്തു.
from Kerala || Deshabhimani Online News https://ift.tt/2PIxlOH
via IFTTT
No comments:
Post a Comment