മലയരയരുടെ അവകാശം തന്ത്രികൾ കവർന്നു : പി കെ സജീവ് - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, October 25, 2018

മലയരയരുടെ അവകാശം തന്ത്രികൾ കവർന്നു : പി കെ സജീവ്


കോട്ടയം
ശബരിമലയിൽ 'ആചാരം' സംരക്ഷിക്കാൻ ഇറങ്ങിയവർ എന്തുകൊണ്ടാണ് അവിടെ നിലനിന്ന പ്രാചീന ആചാരങ്ങൾ സംരക്ഷിക്കാത്തതെന്ന‌്  ചരിത്രാന്വേഷകനും ഐക്യമലയരയ മഹാസഭ സംസ്ഥാന ജനറൽ സെക്രട്ടറിയുമായ പി കെ സജീവ് ചോദിച്ചു. മലയരയ വിഭാഗത്തിൽ നിന്നും അവകാശങ്ങൾ ഒന്നൊന്നായി കവർന്നെടുത്ത തന്ത്രികുടുംബം ശബരിമല ക്ഷേത്രത്തെ ബ്രാഹ്മണ്യവൽക്കരിക്കാനാണ് പിൽക്കാലത്ത് ശ്രമിച്ചത‌്. 

പ്രാചീനകാലം മുതൽ ശബരിമലയിലെയും കരിമലയിലെയും ക്ഷേത്രങ്ങളിലെ ആരാധന നിർവഹിച്ചിരുന്നത് മലയരയ വിഭാഗമായിരുന്നു. 1902ലാണ് തന്ത്രി കുടുംബം ഇൗ അവകാശത്തിൽ കടന്നുകയറി ക്ഷേത്രാരാധനയിൽ അവകാശം സ്ഥാപിച്ചത്. അവിടെ മലയരയർ നടത്തിയ തേനഭിഷേകം നിർത്തലാക്കി. 41 ദിവസത്തെ വ്രതവും പതിനെട്ടാം പടിയുമെല്ലാം തുടർന്ന് ബ്രാഹ്മണ്യവൽക്കരിക്കപ്പെട്ടതാണ്. മകരവിളക്കിനോട് അനുബന്ധിച്ച് പൊന്നമ്പലമേട്ടിൽ മകരജ്യോതി തെളിയിക്കാനുള്ള അവകാശവും മലയരയർക്കായിരുന്നു. അവിടെയും വിലക്കേർപ്പെടുത്തി. ഇപ്പോൾ കെഎസ്ഇബി ഉദ്യോഗസ്ഥരാണ് അവിടെ മകരജ്യോതി തെളിക്കുന്നത്.

1875ൽ സിഎസ്ഐ മിഷനറിയായ സാമുവൽ മറ്റീർ ശബരിമല പ്രദേശത്ത് ഗവേഷണം നടത്തിയിരുന്നു. അദ്ദേഹം 1883ൽ പ്രസിദ്ധീകരിച്ച 'നേറ്റീവ് ലൈഫ് ഇൻ ട്രാവൻകൂർ' എന്ന പുസ്തകത്തിൽ ശബരിമല പ്രദേശത്തെ മലയരയന്മാരുടെ സാന്നിധ്യത്തെക്കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. മലയരയർക്ക് നിരവധി ക്ഷേത്രങ്ങളുമുണ്ടായിരുന്നുവെന്ന് അതിൽ പറയുന്നുണ്ട്.

ശബരിമലയിലെ 18 പടികൾ മലയരയർ അധിവസിച്ചിരുന്ന 18 മലകളെയാണ് സൂചിപ്പിക്കുന്നത്. അതിൽ നാലു മലകളിൽ മലയരയർ ഇപ്പോഴും താമസിക്കുന്നുണ്ട്. 1970ൽ കരിമലയിൽനിന്ന് മലയരയരെ പൊലീസും ദേവസ്വവും ചേർന്ന് തല്ലിയോടിക്കുകയായിരുന്നു. ശബരിമല ക്ഷേത്രത്തിന് സമീപത്തെ വനത്തിൽ മലയരയർ താമസിച്ചിരുന്നതിന്റെ ശേഷിപ്പുകൾ കാണാം. കല്ലുകൊണ്ട് പണിത ശവക്കല്ലറകളുടെ അവശിഷ്ടം അവിടെയുണ്ട്. പുരാവസ്തുവകുപ്പിന്റെ ഗവേഷണത്തിലൂടെ ഇതെല്ലാം ബോധ്യപ്പെടാവുന്നതേയുള്ളൂ– പി കെ സജീവ് പറഞ്ഞു.



from Kerala || Deshabhimani ​Online ​News https://ift.tt/2PZy4LG
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages