കൊച്ചി
ശബരിമല യുവതീപ്രവേശന വിഷയത്തിൽ സുപ്രീംകോടതി വിധിക്കെതിരെ നടക്കുന്ന കോലാഹലങ്ങൾ ആചാരങ്ങളെ ഒന്നര നൂറ്റാണ്ട‌് പിന്നിലേക്ക‌് നടത്തി കേരളത്തെ ഭ്രാന്താലയമാക്കുന്നതിനെന്ന‌് ശ്രീനാരായണ സേവാസംഘം രക്ഷാധികാരി പ്രൊഫ. എം കെ സാനു വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഇപ്പോൾ നടക്കുന്ന വിശ്വാസസംരക്ഷണം പ്രതിലോമകരമായ വീക്ഷണത്തിന്റെ പൊയ‌്മുഖമാണ‌്. പണ്ട‌് വൈക്കം ക്ഷേത്ര പരിസരത്തുകൂടി വഴിനടക്കാൻ അയിത്തജാതിക്കാർക്ക‌് അനുവാദം നൽകണമെന്ന ആവശ്യം ഉന്നയിച്ചപ്പോഴും ഇതേ വാദം ഉന്നയിച്ചാണ‌് തടയാൻ ശ്രമിച്ചത‌്. എന്നാൽ, പിൽക്കാലത്ത‌് മനുഷ്യാവകാശം അനുവദിച്ചുകിട്ടിയപ്പോൾ വഴിനടപ്പ‌് സാധ്യമായി. അന്ന‌് വൈക്കത്ത‌് ഉന്നയിച്ച അതേ യുക്തിവിരുദ്ധ വിശ്വാസവാദമാണ‌് ഇന്ന‌് ശബരിമല വിഷയത്തിലും ഉന്നയിക്കുന്നത‌്.
യുക്തിബോധത്തിനും ശാസ‌്ത്രീയവീക്ഷണത്തിനും എതിരായി പുരോഹിതന്റെയും ജ്യോത്സ്യന്റെയും നിക്ഷിപ‌്ത താൽപ്പര്യങ്ങൾ സംരക്ഷിക്കുക എന്ന ലക്ഷ്യവും ഈ പ്രചാരണത്തിനു പിന്നിലുണ്ട‌്. മാറുന്ന ലോകത്തിൽ വിശ്വാസത്തിന‌് അനുക്രമമായി മനുഷ്യോചിതമായ വികാസം വരുത്തണം. ജാതിവ്യവസ്ഥയിലെ ഉച്ചനീചത്വങ്ങൾ തിരിച്ചുവരുന്നത‌് തടയണമെന്നും അവർ പറഞ്ഞു. ശ്രീനാരായണ സേവാസംഘം പ്രസിഡന്റ‌് അഡ്വ. എൻ ഡി പ്രേമചന്ദ്രൻ, പി പി രാജു എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
from Kerala || Deshabhimani Online News https://ift.tt/2D5ZDQH
via IFTTT
No comments:
Post a Comment