ശബരിമലയിൽ ക്ഷേത്രം അടച്ചിടുമെന്ന് തന്ത്രി പറഞ്ഞതായ വിവരം അറിയില്ലെന്ന‌് പന്തളം കൊട്ടാരം നിർവാഹകസംഘം പ്രസിഡന്റ് പി ജി ശശികുമാരവർമയും സെക്രട്ടറി പി എൻ നാരായണവർമയും പറഞ്ഞു. ശബരിമല ക്ഷേത്രം അടച്ചിടാൻ കൊട്ടാരം ആവശ്യപ്പെട്ടതായ വാർത്തയും ഇരുവരും വാർത്താസമ്മേളനത്തിൽ നിഷേധിച്ചു. ആചാര ലംഘനമുണ്ടായാൽ ക്ഷേത്ര നടയടച്ച് ശുദ്ധിക്രിയ ചെയ്യണമെന്നു മാത്രമാണ് കൊട്ടാരം നിർദേശിച്ചതെന്നും അവർ വ്യക്തമാക്കി.
ശബരിമലയടക്കമുള്ള ക്ഷേത്രങ്ങളിൽ ദേവസ്വം ബോർഡിന് ഭരണനിയന്ത്രണ അവകാശം മാത്രമേയുള്ളൂ. തിരുവിതാംകൂർ രാജാവിൽനിന്ന‌് ലഭിച്ച മോൽക്കോയ്മ അവകാശത്തിന്റെ അടിസ്ഥാനത്തിലാണ് ദേവസ്വംബോർഡിന് രൂപം നൽകിയത്. ആചാരങ്ങൾ സംരക്ഷിക്കുക എന്നതാണ് ബോർഡിന്റെ ചുമതല. ആചാരലംഘനം അംഗീകരിക്കാനാവില്ല.ശബരിമലയിലെ വരുമാനത്തിൽ കണ്ണുംനട്ട് ആരൊക്കെയോ ഉണ്ടെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ആറ് ദിവസം ശബരിമലയിൽ നടന്നത് തീർഥാടനമല്ല. ഭീതി ജനിപ്പിക്കുന്ന അന്തരീക്ഷത്തിലാണ് തീർഥാടകർ വന്നുപോയത്. അക്രമം നടത്തിയവർ വിശ്വാസികളല്ല. ഇതുസംബന്ധിച്ച് അന്വേഷണം വേണം. ക്ഷേത്രം ആരുടേതെന്ന ചോദ്യത്തിനും പ്രസക്തിയില്ല. എല്ലാ ക്ഷേത്രങ്ങളുടെയും അവസാനവാക്ക് തന്ത്രിയാണ്. ദേവസ്വംബോർഡ് നിലവിൽ വന്നശേഷമാണ് മലയരയവിഭാഗത്തെ ശബരിമലയിൽനിന്ന‌് ഒഴിവാക്കിയത്. ഇത് കൊട്ടാരത്തിന്റെയോ തന്ത്രി കുടുംബത്തിന്റെയോ നിലപാട് മൂലമല്ലെന്നും ഇരുവരും പറഞ്ഞു.
പന്തളം കൊട്ടാരം ഉന്നയിക്കുന്നത് കോടതി തള്ളിയ വാദം
തിരുവനന്തപുരം
ശബരിമലയിൽ അവകാശം ഉന്നയിച്ച‌് പന്തളം മുൻ രാജകുടുംബം ഉന്നയിച്ച വാദവും തള്ളിയത‌്.
അയ്യപ്പന്റെ പിതൃസ്ഥാനീയർ ആയതിനാൽ മേൽശാന്തിയെ തെരഞ്ഞെടുക്കാൻ അവകാശം തങ്ങൾക്കാണെന്നും ഇന്റർവ്യൂബോർഡിൽ ഉൾപ്പെടുത്തണമെന്നുമായിരുന്നു രാജകുടുംബത്തിന്റെ ആവശ്യം. തൊണ്ണൂറുകളിൽ നൽകിയ നിവേദനം തിരുവിതാംകൂർ ദേവസ്വം ബോർഡ‌് അംഗീകരിച്ചില്ല. തുടർന്ന‌് അവർ ഹൈക്കൊടതിയെ സമീപിച്ചു. എന്നാൽ, കോടതി ഇത‌് തള്ളി. രാജകുടുംബം സുപ്രീംകോടതിയെ സമീപിച്ചു. സമവായത്തിനായി സുപ്രീംകോടതി റിട്ട. ജസ‌്റ്റിസ‌് കെ ടി തോമസിനെ മധ്യസ്ഥനായി നിയോഗിച്ചു. താഴമൺ കുടുംബം, പന്തളം കൊട്ടാരം, തിരുവിതാംകൂർ ദേവസ്വം ബോർഡ‌്
എന്നിവരായിരുന്നു കക്ഷികൾ. കോട്ടയം, എറണാകുളം എന്നിവിടങ്ങളിലായി 11 തവണ സിറ്റിങ‌് നടന്നു.
അവസാനം പന്തളം കൊട്ടാരത്തിന് ഒരു അവകാശവും ഇല്ലെന്ന് കണ്ടെത്തി. എന്നാൽ, സമവായം എന്ന നിലയിൽ കെ ടി തോമസ് ഒരു നിർദേശം മുന്നോട്ടുവച്ചു. 60 ശതമാനത്തിലധികം മാർക്ക് ലഭിക്കുന്നവരെ സന്നിധാനത്ത് നറുക്കെടുത്താണ് മേൽശാന്തിയെ കണ്ടൈത്തുന്നത‌്. നറുക്കെടുക്കാനുളള അവകാശംമാത്രം പന്തളം കൊട്ടാരത്തിലെ പത്ത് വയസ്സിന് താഴെയുള്ള കുട്ടിക്ക് നൽകണമെന്ന ജസ‌്റ്റിസ‌് കെ ടി തോമസിന്റെ നിർദേശം എല്ലാവരും അംഗീകരിച്ചു. ആ നിർദേശം സുപ്രീം കോടതിയും അംഗീകരിച്ചു. ഇതു പ്രകാരം ഇപ്പോൾ മേൽശാന്തി നറുക്കെടുക്കുന്നത‌് പന്തളം കൊട്ടാരവുമായി ബന്ധപ്പെട്ടുള്ള കുട്ടികളാണ‌്.
from Kerala || Deshabhimani Online News https://ift.tt/2z3l544
via IFTTT
No comments:
Post a Comment