ഇ വാർത്ത | evartha
ശബരിമല വിഷയത്തില്‍ പ്രധാമന്ത്രിയുമായി കൂടിക്കാഴച്ചയ്ക്ക് അനുമതി തേടിയതിനു പിന്നാലെ തൃപ്തി ദേശായി പൊലിസ് കസ്റ്റഡിയില്‍
പുണെ: വനിതാവകാശ പ്രവര്‍ത്തക തൃപ്തി ദേശായിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഷിര്‍ദി ക്ഷേത്രസന്ദര്‍ശനത്തിന് മുന്നോടിയായിട്ടാണ് ഇവരെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്. തൃപ്തി ദേശായി ഇവിടെ ഇന്നു സന്ദര്‍ശനം നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു.. ഷിര്‍ദി ക്ഷേത്രദര്‍ശനത്തിനെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ശബരിമല വിഷയം സംസാരിക്കാന്‍ കൂടിക്കാഴ്ചയ്ക്കു അവസരം തേടിയതിനു പിന്നാലെയാണ് ഇവരെ പോലീസ് കസ്റ്റഡിയിലെടുത്തത്.
പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് അഹമ്മദ്നഗര്‍ എസ്പിക്കാണ് തൃപ്തി ദേശായി കത്ത് നല്‍കിയത്. തന്നെ കാണാന്‍ കൂട്ടാക്കിയില്ലെങ്കില്‍ പ്രധാനമന്ത്രിയുടെ വാഹനം തടയുമെന്ന് തൃപ്തി ദേശായി ഭീഷണിമുഴക്കിയിരുന്നു. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് തൃപ്തിയെ പോലീസ് കസ്റ്റഡിയിലെടുത്തത്. പ്രതിഷേധിക്കാന്‍ ഭരണഘടന നല്കുന്ന അവകാശം പോലീസ് നിഷേധിക്കുകയാണെന്ന് തൃപ്തി പറഞ്ഞു.
Copyright © 2017 Evartha.in All Rights Reserved.
from ഇ വാർത്ത | evartha https://ift.tt/2RTErS1
via IFTTT
No comments:
Post a Comment