മാധ്യമപ്രവര്‍ത്തകയായ കവിതയ്ക്കൊപ്പം മറ്റൊരു യുവതിയും ഇരുമുടിക്കെട്ടുമായി സന്നിധാനത്തിലേക്ക്; സുരക്ഷ ഒരുക്കി ഐജി ശ്രീജിത്തിന്റെ നേതൃത്വത്തില്‍ പൊലീസ് സംഘം - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, October 19, 2018

മാധ്യമപ്രവര്‍ത്തകയായ കവിതയ്ക്കൊപ്പം മറ്റൊരു യുവതിയും ഇരുമുടിക്കെട്ടുമായി സന്നിധാനത്തിലേക്ക്; സുരക്ഷ ഒരുക്കി ഐജി ശ്രീജിത്തിന്റെ നേതൃത്വത്തില്‍ പൊലീസ് സംഘം

ഇ വാർത്ത | evartha
മാധ്യമപ്രവര്‍ത്തകയായ കവിതയ്ക്കൊപ്പം മറ്റൊരു യുവതിയും ഇരുമുടിക്കെട്ടുമായി സന്നിധാനത്തിലേക്ക്; സുരക്ഷ ഒരുക്കി ഐജി ശ്രീജിത്തിന്റെ നേതൃത്വത്തില്‍ പൊലീസ് സംഘം

പമ്പ:ആന്ധ്രാ സ്വദേശിനിയും മാധ്യമ പ്രവര്‍ത്തകയുമായ കവിതയ്ക്കൊപ്പം മറ്റൊരു യുവതിയും സന്നിധാനത്തിലേക്ക്.മോജോ ടെലിവിഷന്‍ എന്ന ഓണ്‍ലൈന്‍ മാധ്യമത്തിലെ റിപ്പോര്‍ട്ടറായ കവിത ജോലി സംബന്ധമായ കാര്യത്തിനാണു സന്നിധാനത്തേക്ക് പോകുന്നത്.എന്നാല്‍ ഇരുമുടിക്കെട്ടുമായാണു ഒപ്പമുള്ള യുവതി മല കയറുന്നത്.ഇവരുടെ പേരു വിവരങ്ങള്‍ പുറത്ത് വന്നിട്ടില്ല.ഇവര്‍ കൊച്ചി സ്വദേശി എന്നാണു ലഭ്യമായ വിവരം

ഐജി ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണു ഇപ്പോള്‍ ഇവര്‍ക്ക് സംരക്ഷണം നല്‍കുന്നത്.നൂറോളം പൊലീസും കമാണ്ടോകളും ഇവരെ അനുഗമിക്കുന്നുണ്ട്.

സന്നിധാനത്തും പമ്പയിലും ഭക്തര്‍ കുറവാണ്. അതുകൊണ്ട് തന്നെ പ്രശ്‌നമില്ലാതെ കവിതയെ കൊണ്ടു പോകാനാകുമെന്നാണ് പൊലീസ് വിലയിരുത്തല്‍.

ശബരിമലയില്‍ ദര്‍ശനത്തിനെത്തുന്ന യുവതികള്‍ക്ക് കേരളം സുരക്ഷ ഉറപ്പാക്കണമെന്ന് കേരളത്തോട് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു.ആഭ്യന്തരമന്ത്രാലയം കേരളത്തിനയച്ച കത്തിലാണ് നിര്‍ദ്ദേശമുള്ളത്. സുപ്രീംകോടതി വിധിയെത്തുടര്‍ന്നു കേരളത്തിലുടനീളമുണ്ടായ പ്രതിഷേധത്തിനിടെ ക്രമസമാധാനം ഉറപ്പാക്കണമെന്നും കത്തില്‍ നിര്‍ദ്ദേശമുണ്ട്. ക്രമസമാധാന പാലനം സംസ്ഥാനസര്‍ക്കാരിന്റെ ഉത്തരവാദിത്തമാണെന്ന് കത്തില്‍ സൂചിപ്പിക്കുന്നുണ്ട്. സുപ്രീംകോടതി വിധി നടപ്പിലാക്കാന്‍ സംസ്ഥാനം നടപടി സ്വീകരിക്കണമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം അയച്ച കത്തില്‍ പറയുന്നു.

Copyright © 2017 Evartha.in All Rights Reserved.



from ഇ വാർത്ത | evartha https://ift.tt/2PORVg8
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages