‘രണ്ടാമൂഴം’ സിനിമക്കായി തയ്യാറാക്കിയ തിരക്കഥ തിരിച്ചുവാങ്ങുകയാണ‌് ആദ്യ ലക്ഷ്യമെന്നും സിനിമ ആര‌് ചെയ്യുമെന്ന കാര്യത്തിൽ തീരുമാനമായില്ലെന്നും എം ടി വാസുദേവൻ നായർ പറഞ്ഞു. തിരക്കഥ കൈപ്പറ്റി വർഷങ്ങൾ കഴിഞ്ഞിട്ടും സിനിമയാക്കുന്നതിനുള്ള ഗൗരവം സംവിധായകൻ കാണിച്ചില്ല. ‘രണ്ടാമൂഴം’ ഇനി ആര‌് സിനിമയാക്കുമെന്ന കാര്യത്തിൽ ആലോചനകളൊന്നും നടന്നിട്ടില്ല.
കോടതിയുടെ പരിഗണനയിലുള്ള വിഷയമായതിനാൽ കൂടുതൽ പ്രതികരണത്തിനില്ലെന്നും എം ടി ‘ദേശാഭിമാനി’യോട‌് പറഞ്ഞു. എംടിയെ നേരിൽകണ്ട‌് കാര്യങ്ങൾ ബോധ്യപ്പെടുത്തുമെന്ന സംവിധായകൻ വി എ ശ്രീകുമാർ മേനോന്റെ ഫെയ‌്സ‌്ബുക്ക‌് പോസ‌്റ്റിനെക്കുറിച്ച‌് സൂചിപ്പിച്ചപ്പോൾ ‘ഫെയ‌്സ‌്ബുക്ക‌് ഒരു ആധികാരിക രേഖയാണോ’ എന്നായിരുന്നു എം ടിയുടെ പ്രതികരണം.
ആർക്കും അതിൽ എന്തും കുറിച്ചിടാം. ഫെയ‌്സ‌്ബുക്ക‌് ഒരു ചരിത്രരേഖയൊന്നുമല്ല. 2019 ജൂലൈയിൽ സിനിമ ചെയ്യുമെന്നുള്ള സംവിധായകന്റെ കുറിപ്പിനോടും എം ടി പ്രതികരിച്ചില്ല. കരാർപ്രകാരമുള്ള കാലാവധി കഴിഞ്ഞിട്ടും അത‌് സിനിമയാക്കാനുള്ള എളിയ ശ്രമംപോലും സംവിധായകന്റെ ഭാഗത്തുനിന്ന‌് ഉണ്ടായില്ല. ഇതെതുടർന്നാണ‌് കോടതിയെ സമീപിച്ചത‌്. ഇനി കോടതി തീരുമാനിക്കും.
തിരക്കഥ വിവാദത്തെക്കുറിച്ച‌് ഒന്നുമറിയില്ലെന്നാണ‌് നിർമാതാവും പ്രവാസി വ്യവസായിയുമായ ബി ആർ ഷെട്ടിയുടെ പ്രതികരണം. മഹാഭാരതമല്ലാതെ മറ്റുസിനിമകളൊന്നും എടുക്കാൻ ഉദ്ദേശ്യമില്ലെന്നും യുഎഇ ആസ്ഥാനമായ എൻഎംസി ഗ്രൂപ്പിന്റെ ചെയർമാനായ ഷെട്ടി പറഞ്ഞു.
from Kerala || Deshabhimani Online News https://ift.tt/2EiLLnh
via IFTTT
No comments:
Post a Comment