തിരുച്ചിറപ്പള്ളി
ട്രിച്ചി വിമാനത്താവളത്തിന്റെ മതിലിലിടിച്ച‌് ഗുരുതരമായ കേടുപാട‌് പറ്റിയ വിമാനം 136 യാത്രക്കാരുമായി പറന്നത‌് നാല‌് മണിക്കൂർ. എയർഇന്ത്യ എക‌്സ‌്പ്രസ‌് വിമാനമാണ‌് ടേക്ക‌് ഓഫിനിടെ ട്രിച്ചി വിമാനത്താവളത്തിന്റെ ചുറ്റുമതിലിലിടിച്ചത‌്. ട്രിച്ചിയിൽനിന്ന‌് ദുബായിലേക്ക‌് പോകേണ്ട വിമാനമായിരുന്നു ഇത‌്.
കൂട്ടിയിടിയിൽ വിമാനത്തിന്റെ ചക്രങ്ങൾക്ക‌് കേടുപാടുപറ്റിയിട്ടുണ്ടെന്നും മറ്റ‌് പ്രശ‌്നങ്ങളില്ലെന്നുമായിരുന്നു പൈലറ്റുമാരുടെ റിപ്പോർട്ട‌്. എന്നാൽ, വിമാനത്തിന്റെ ആന്റിന ട്രിച്ചിയിൽനിന്ന‌് കണ്ടെത്തിയതോടെ അടിയന്തരമായി മുംബൈയിലിറക്കാൻ പൈലറ്റുമാർക്ക‌് വിമാനത്താവള അധികൃതർ നിർദേശം നൽകി.
അപകടകരമായ അവസ്ഥയിലാണ‌് വിമാനം യാത്ര തുടർന്നതെന്നും തലനാരിഴയ‌്ക്കാണ‌് വൻ ദുരന്തം ഒഴിവായതെന്നും വിമാനം പരിശോധിച്ചശേഷം അധികൃതർ പറഞ്ഞു. യാത്രക്കാർക്കാർക്കും പരിക്കില്ല. കൂട്ടിയിടിയിൽ വിമാനത്തിന്റെ ചട്ടക്കൂട‌് ഏറെക്കുറെ വിട്ടുപോകുകയും വിമാനം ഇനി ഉപയോഗിക്കാൻ കഴിയാത്ത അവസ്ഥയിലാകുകയും ചെയ‌്തിരുന്നു. സംഭവത്തെക്കുറിച്ച‌് വിശദമായ അന്വേഷണം നടത്തുമെന്ന‌് എയർഇന്ത്യ എക‌്സ‌്പ്രസ‌് അറിയിച്ചു. വെള്ളിയാഴ‌്ച പുലർച്ചെ 1.30ന‌് ട്രിച്ചിയിൽനിന്ന‌് പുറപ്പെട്ട എയർഇന്ത്യ എക‌്സ‌്പ്രസാണ‌് അപകടത്തിൽപ്പെട്ടത‌്. പുലർച്ചെ 5.35ന‌് വിമാനം സുരക്ഷിതമായി മുംബൈയിൽ ഇറക്കി. യാത്രക്കാരെ മറ്റൊരു വിമാനത്തിൽ മുംബൈയിൽനിന്ന‌് ദുബായിൽ എത്തിച്ചതായി എയർഇന്ത്യ അറിയിച്ചു.
from Kerala || Deshabhimani Online News https://ift.tt/2REW5ZD
via IFTTT
No comments:
Post a Comment