കോൺഗ്രസ‌് നിലപാട‌് ബിജെപിക്ക‌് സഹായകമാകും: എസ‌് ആർ പി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, October 7, 2018

കോൺഗ്രസ‌് നിലപാട‌് ബിജെപിക്ക‌് സഹായകമാകും: എസ‌് ആർ പി


ന്യൂഡൽഹി
ശബരിമല സ‌്ത്രീ പ്രവേശനക്കേസിലുണ്ടായ സുപ്രീംകോടതി വിധിയുടെ പേരിൽ സിപിഐ എമ്മിനെതിരെ വിശ്വാസികളെ തിരിച്ചുവിടാനുള്ള കോൺഗ്രസിന്റെ ശ്രമം ഫലത്തിൽ ബിജെപിയെ സഹായിക്കലാകുമെന്ന‌് സിപിഐ എം പൊളിറ്റ‌്ബ്യൂറോ അംഗം എസ‌് രാമചന്ദ്രൻപിള്ള  പറഞ്ഞു. വിശ്വാസികളായ സ‌്ത്രീകളാണ‌് ആരാധനസ്വാതന്ത്ര്യം ആവശ്യപ്പെട്ട‌് സുപ്രീംകോടതിയെ സമീപിച്ചത‌്. ഭരണഘടന പരിശോധിച്ചശേഷം കോടതി സ‌്ത്രീകളുടെ പ്രവേശനത്തിനനുകൂലമായി വിധി പറഞ്ഞു. സിപിഐ എം ഇതിൽ കക്ഷിയല്ല.

എന്നാൽ, കോടതിവിധിയുടെ പേരിൽ  കോൺഗ്രസും ബിജെപിയും ചേർന്ന‌് സിപിഐ എമ്മിനെ ആക്രമിക്കുകയാണ‌്. വിശ്വാസികളെ സിപിഐ എമ്മിനെതിരെ തിരിച്ചുവിടാൻ കോൺഗ്രസ‌് നടത്തുന്ന ശ്രമം അവർക്കുതന്നെ തിരിച്ചടിയാകുമെന്നും ബിജെപിക്കാണ‌് ഇതിന്റെ ഗുണം ലഭിക്കുകയെന്നും എസ‌് ആർ പി  പ്രതികരിച്ചു.



from Kerala || Deshabhimani ​Online ​News https://ift.tt/2zVk3bZ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages