കുറവിലങ്ങാടുണ്ടായ വാഹനാപകടത്തില്‍ കന്യാസ്ത്രീ മരിച്ചു - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, October 7, 2018

കുറവിലങ്ങാടുണ്ടായ വാഹനാപകടത്തില്‍ കന്യാസ്ത്രീ മരിച്ചു

പാലാ> കുറവിലങ്ങാട് ടൗണിലുണ്ടായ വാഹനാപകടത്തില്‍ കന്യാസ്ത്രി മരിച്ചു. അപകടമുണ്ടായ ഉടന്‍ തന്നെ മരണം സംഭവിക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന ബന്ധുവിന് പരിക്കേറ്റു. പാട്നയില്‍ മിഷന്‍ പ്രവര്‍ത്തനം നടത്തുന്ന കാട്ടാമ്പാക്ക് സ്വദേശിനി സി സാവിയോ (60) ആണ് മരിച്ചത്.

 കാട്ടാമ്പാക്ക് തൊണ്ടിയാം തടത്തില്‍ സെബാസ്റ്റ്യന് (52) പരിക്കേറ്റു. ഞായറാഴ്ച പുലര്‍ച്ചെ 5.40ന് ആയിരുന്നു അപകടം. സെബാസ്റ്റ്യന്‍ ഓടിച്ചിരുന്ന സ്‌കൂട്ടറിന്റെ പിന്നില്‍ യാത്ര ചെയ്യുകയായിരുന്നു സിസ്റ്റര്‍ സാവിയോ. വൈക്കം റോഡില്‍ ചൂളയ്ക്കല്‍ ഷാപ്പിനു സമീപത്തൂ വച്ച് ഇരുവരും സഞ്ചരിച്ച സ്‌കുട്ടറിനു പിന്നില്‍ അമിത വേഗതയില്‍ വന്ന ടിപ്പര്‍ ഇടിക്കുകയായിരുന്നു.

റോഡിലേക്ക് തെറിച്ചുവീണ  സാവിയോയുടെ തലയിലൂടെ വാഹനം കയറിതല്‍ക്ഷണം മരിച്ചു.കാട്ടാമ്പാക്ക് കാവുംപുറത്ത് പരേതനായ ജോസഫിന്റെ മകളാണ് സി. സാവിയോ (ഏലമ്മ). ഏലിക്കുളം പൗവ്വത്ത് കുടുംബാംഗം അന്നമ്മയാണ് മാതാവ്. അമ്മയെ സന്ദര്‍ശീക്കാന്‍ രണ്ടാഴ്ച മുമ്പ് നാട്ടിലെത്തിയ സിസ്റ്റര്‍ സാവിയോ ബുധനാഴ്ച തിരിച്ചു പോവാനിരിക്കയായിരുന്നു. കൊല്ലം കൊട്ടിയത്തെ നേഴ്‌സിംഗ് കോളേജില്‍ പഠിക്കുന്ന ബന്ധുവിന്റെ മകളെ കാണുന്നതിനു് പോവുമ്പോഴായിരുന്നു അപകടം. മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്

 



from Kerala || Deshabhimani ​Online ​News https://ift.tt/2OJjDh2
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages