തിരുവനന്തപുരം
ശബരിമലയിൽ പോകണമോ വേണ്ടയോയെന്ന‌് സ‌്ത്രീകൾ സ്വയം തീരുമാനിക്കട്ടെയെന്ന‌് സുഗതകുമാരി. ഭരണഘടനാപരമായ തുല്യത മാത്രമേ സുപ്രീംകോടതിക്ക‌് പരിഗണിക്കാനാകൂ. വിധിയെ അംഗീകരിക്കാതിരിക്കാനാവില്ല. ഇക്കാര്യത്തിൽ സ‌്ത്രീകളുടെ സ്വയം നിർണയാവകാശമാണ‌് പ്രധാനം. പോകുന്നവർ പോകട്ടെ, അല്ലെങ്കിൽ വേണ്ട.
സ‌്ത്രീപ്രശ‌്നം എന്നതിനേക്കാൾ കാടിനും വന്യമൃഗങ്ങൾക്കും ഇതുവഴി ഉണ്ടാകുന്ന സ്വൈരക്കേടാണ‌് അലട്ടുന്നത‌്. ശബരിമല ടൗൺഷിപ്പായി മാറ്റുന്നത‌് അംഗീകരിക്കാനാകില്ല. സ‌്ത്രീകൾക്കുവേണ്ടി ആയിരക്കണക്കിനു ശൗചാലയവും സുരക്ഷയ‌്ക്ക‌് സംവിധാനവും ഏർപ്പെടുത്തണം. ഇതിനെല്ലാം അങ്ങേയറ്റത്തെ ജാഗ്രതയും വേണം. ഇപ്പോഴെത്തുന്ന പുരുഷ തീർഥാടകരെത്തന്നെ നിയന്ത്രിക്കണമെന്ന അഭിപ്രായമുണ്ടെന്നും സുഗതകുമാരി പറഞ്ഞു.
from Kerala || Deshabhimani Online News https://ift.tt/2C0pckB
via IFTTT
No comments:
Post a Comment