കോഴിക്കോട്> എം ടി വാസുദേവന്‍ നായരുടെ തിരക്കഥയില്‍ തന്നെ 'രണ്ടാമൂഴം' സിനിമയാകുമെന്ന് സംവിധായകന്‍ വി എ ശ്രീകുമാര്‍ മേനോന്‍ പറഞ്ഞു. ഞായറാഴ്ച രാത്രി എംടിയുടെ വീട്ടിലെത്തി സിനിമ വൈകാനുള്ള കാരണങ്ങള്‍ ബോധ്യപ്പെടുത്തി. കൂടിക്കാഴ്ച ഒന്നര മണിക്കൂര്‍ നീണ്ടു. എല്ലാ കാര്യങ്ങളും എംടിക്ക് ബോധ്യപ്പെട്ടതായി സംവിധായകന്‍ 'ദേശാഭിമാനി' യോട് പറഞ്ഞു.
വലിയൊരു പ്രൊജക്ടാണിത്. അതിനാലാണ് സമയമെടുക്കുന്നത്. ചിത്രത്തില്‍ മോഹന്‍ലാല്‍ തന്നെ ഭീമന്‍. അമിതാഭ് ബച്ചനും അജയ് ദേവ്ഗനും മഞ്ജുവാര്യരും ജാക്കിച്ചാനും ഉള്‍പ്പെടുന്ന വലിയ താരനിരയുണ്ട്. പ്രവാസി വ്യവസായി ബി ആര്‍ ഷെട്ടി 1000 കോടി രൂപ മുടക്കി സിനിമ നിര്‍മ്മിക്കാന്‍ ഒപ്പമുണ്ട്. പലതവണ ചര്‍ച്ചകള്‍ കഴിഞ്ഞു. ഇതുവരെ ചെയ്ത കാര്യങ്ങള്‍ എംടിയെയും മകള്‍ അശ്വതിയെയും ബോധ്യപ്പെടുത്തി.
അതിന്റെ വിശദാംശങ്ങളുടെ പകര്‍പ്പുകളും കാണിച്ചു. അവര്‍ വിശദീകരണത്തില്‍ തൃപ്തരാണെന്നാണ് വിശ്വാസം. അടുത്തവര്‍ഷം ആഗസ്തില്‍ സിനിമാ ചിത്രീകരണം ആരംഭിക്കും. 2020ല്‍ ആദ്യ ഭാഗം ഇറങ്ങും. രണ്ടാം ഭാഗം 2021ല്‍ റിലീസ്. കേസ് കോടതിയില്‍ ആയതിനാല്‍ പ്രതികരിക്കുന്നില്ലെന്ന് എംടിയോട് അടുപ്പമുള്ള കേന്ദ്രങ്ങള്‍ അറിയിച്ചു.
സിനിമ നാല് വര്‍ഷമായിട്ടും നടന്നില്ലെന്ന് കാണിച്ച് എംടി കോഴിക്കോട് അഡീഷണല്‍ മുന്‍സിഫ് (ഒന്ന്) കോടതിയെ സമീപിച്ചതോടെയാണ് 'രണ്ടാമൂഴം' സിനിമ വിവാദത്തില്‍ പെട്ടത്. ഹര്‍ജി ഫയലില്‍ സ്വീകരിച്ച കോടതി ശ്രീകുമാര്‍ മേനോന്‍ എംടിയുടെ തിരക്കഥ ഉപയോഗിക്കുന്നത് താല്‍ക്കാലികമായി തടഞ്ഞിരുന്നു. സംവിധായകന് കോടതി നോട്ടീസ് അയച്ചു. കേസ് 25ന് വീണ്ടും പരിഗണിക്കനാനിരിക്കെയാണ് ശ്രീകുമാര്‍ എംടിയെ കണ്ടത്.
from Kerala || Deshabhimani Online News https://ift.tt/2COrfcK
via IFTTT
No comments:
Post a Comment