ഇ വാർത്ത | evartha
ആളറിയാതെ സന്ദേശമയച്ച് ആരെയും പറ്റിക്കാം; സോഷ്യല്‍ മീഡിയയില്‍ തരംഗമായി ഫീഡ്‌നോളി
സോഷ്യല്‍ മീഡിയയില്‍ തരംഗമായി ഫീഡ്‌നോളി ആപ്ലിക്കേഷന്‍. യുവ തലമുറയാണ് ഈ ആപ്ലികേഷന്‍ ഉപയോഗിക്കുന്നവരില്‍ ഭൂരിഭാഗവും. പ്രേമാഭ്യര്‍ത്ഥന ആളറിയാതെ നടത്തുന്നവരും കൂട്ടുകാരെ സന്ദേശമയച്ച് കളിപ്പിക്കാനും ഇപ്പോള്‍ ഫീഡ്‌നോളി സ്ഥിരമായി ഉപയോഗിച്ച് വരികയാണ് യുവ തലമുറ.
ഏതൊരു വ്യക്തിയോടും ചോദിക്കാന്‍ മടിക്കുന്ന കാര്യങ്ങള്‍ ധൈര്യത്തോടെ പേര് വരില്ലെന്ന ബോധ്യത്തോടെ തന്നെ അയക്കാന്‍ ഇതിലൂടെ സാധിക്കും. ലഭിക്കുന്ന സന്ദേശങ്ങള്‍ വ്യക്തിക്ക് പിന്നീട് തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റഫോമില്‍ പങ്ക് വെക്കാനുള്ള അവസരവും ഈ ആപ്ലികേഷന്‍ നല്‍കുന്നു.
ലഭിക്കുന്ന സന്ദേശങ്ങളുടെ അനോണിമിറ്റി തന്നെയാണ് ഈ ആപ്ലിക്കേഷനെ ഏറ്റെടുക്കുന്നതിന് കാരണമെന്ന് ഭൂരിഭാഗം പേരും പറയുന്നു. ഒരു ദിവസം മാത്രമാണ് എല്ലാ സന്ദേശങ്ങളുടെയും കാലാവധി. അത് കഴിയുന്നതോടെ സന്ദേശങ്ങള്‍ ആപ്ലിക്കേഷനില്‍ നിന്നും അപ്രത്യക്ഷമാകും. മുന്‍പും ഇത് പോലത്തെ ആപ്ലികേഷന്‍ സറാഹാഹ് എന്ന പേരില്‍ ലഭ്യമായിരുന്നു. അതിന്റെ വേറൊരു രൂപമാണ് ഇപ്പോള്‍ ലഭ്യമായിട്ടുള്ള ഫീഡ്‌നോളി.
Copyright © 2017 Evartha.in All Rights Reserved.
from ഇ വാർത്ത | evartha https://ift.tt/2EjKwnW
via IFTTT
No comments:
Post a Comment