ശബരിമല സ‌്ത്രീപ്രവേശനം : കെ സുരേന്ദ്രൻ ഫെയ‌്സ‌്ബുക്ക‌് പോസ്റ്റ‌് ടാഗ‌് ചെയ‌്തത‌് രഹന ഫാത്തിമയ‌്ക്ക‌് - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, October 20, 2018

ശബരിമല സ‌്ത്രീപ്രവേശനം : കെ സുരേന്ദ്രൻ ഫെയ‌്സ‌്ബുക്ക‌് പോസ്റ്റ‌് ടാഗ‌് ചെയ‌്തത‌് രഹന ഫാത്തിമയ‌്ക്ക‌്

കൊച്ചി > ശബരിമല വിഷയവുമായി ബന്ധപ്പെട്ട തന്റെ അഭിപ്രായം ഫെയ‌്സ‌്ബുക്കിലൂടെ പങ്കുവച്ച ബിജെപി ജനറൽ സെക്രട്ടറി കെ സുരേന്ദ്രൻ പോസ്റ്റ‌് ടാഗ‌് ചെയ‌്തത‌് ശബരിമലയിൽ ദർശനത്തിനെത്തിയ രഹ‌്ന ഫാത്തിമയ‌്ക്ക‌്. ഇവർ ഫെയ‌്സ‌്ബുക്ക‌് സൃഹത്തുക്കളാണ‌്. രഹ‌്ന ഫാത്തിമയുടെ ശബരിമല സന്ദർശനത്തിന‌് കെ സുരേന്ദ്രന‌് ബന്ധമുണ്ടെന്ന‌് സാമൂഹ്യ മാധ്യമങ്ങളിൽ ആരോപണം ഉയരുന്നതിനിടെയാണ‌് സുരേന്ദ്രൻ  പോസ്റ്റ‌് ടാഗ‌് ചെയ‌്ത വിവരം പുറത്തുവന്നത‌്. 

2016 സപ‌്തംബർ രണ്ടിനാണ‌് കെ സുരേന്ദ്രൻ ശബരിമല സ‌്ത്രീപ്രവേശവുമായി ബന്ധപ്പെട്ട  ഫെയ‌്സ‌്ബുക്ക‌് പോസ്റ്റിട്ടത‌്. രഹ‌്ന‌ ഫാത്തിമ, പ്യാരിജാൻ സുലൈമാൻ ഉൾപ്പെടെ 30 പേർക്ക‌് ഇത‌് ടാഗ‌് ചെയ‌്തിരുന്നു.

വെള്ളിയാഴ‌്ച ശബരിമലയിൽ ദർശനത്തിനെത്തിയത്‌ രഹ‌്ന ഫാത്തിമയാണെന്ന‌് വ്യക്തമായതോടെ കെ സുരേന്ദ്രന്റെ പോസ്റ്റ‌് സോഷ്യൽ മീഡിയയിൽ വീണ്ടും വ്യാപകമായി പ്രചരിക്കുകയാണ‌്.



from Kerala || Deshabhimani ​Online ​News https://ift.tt/2Oz7egA
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages