അബുദാബി
പ്രളയ ദുരിതത്തിൽനിന്ന‌് കരകയറുന്ന കേരളത്തെ തകർക്കാൻ ആർക്കുമാകില്ലെന്നും നാടിന്റെ ഭാവിക്കായി നാം ഒരുമിച്ചു നിൽക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അബുദാബി ഇന്ത്യൻ സോഷ്യൽ ആൻഡ‌് കൾച്ചറൽ സെന്ററിൽ പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
നമ്മുടെ നാട് തകർന്നുകൂടാ, അതിനെ തകർക്കാൻ ആരെയും അനുവദിച്ചുകൂടാ എന്ന വാശി കേരളീയർക്ക് വേണം. നമ്മുടെ കുഞ്ഞുങ്ങൾക്കും അവരുടെ കുഞ്ഞുങ്ങൾക്കുമുള്ളതാണ് നമ്മുടെ നാട്. ഒരു പ്രളയം വന്നപ്പോൾ പകച്ചുനിന്നവരാണെന്ന് അവർ നമ്മളെ കുറ്റപ്പെടുത്താൻ ഇടവരരുത്. നാടിനൊപ്പം നിൽക്കുമെന്ന മലയാളിയുടെ ബോധത്തെ ആരുവിചാരിച്ചാലും പിന്തിരിപ്പിക്കാനാവില്ല. ഇന്ത്യയും യുഎഇയും ഹൃദയപരമായ ഐക്യം രൂപപ്പെട്ടിട്ടുണ്ട്. ദുരന്ത സമയത്ത് കേരളത്തെ സഹായിക്കാൻ മുന്നോട്ടുവന്ന യുഎഇ ഭരണാധികാരികൾക്ക് ബിഗ് സല്യൂട്ട് സമർപ്പിക്കുന്നു.
മലയാളികളുടെ ഒത്തൊരുമയിലൂടെ കേരളം പുനർനിർമിക്കാൻ ആകുമെന്നും അതിന് എല്ലാ പിന്തുണയും ഉറപ്പുനൽകുന്നുവെന്നുമുള്ള യുഎഇ ക്യാബിനറ്റ് മന്ത്രി ശൈഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാന്റെ വാക്കുകൾ ഏറെ സന്തോഷകരമാണെന്ന‌് മുഖ്യമന്ത്രി പറഞ്ഞു. യുഎഇ നൽകുന്ന സ്‌നേഹത്തിന് നൂറു മില്യൻ ഡോളറിനേക്കാൾ വിലയുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
കേരളത്തിലെ ഭൂരിഭാഗം ജീവനക്കാരും സാലറി ചാലഞ്ചുമായി സഹകരിക്കാൻ തയ്യാറായി. ഇതു നാട്ടിൽമാത്രം ഒതുങ്ങിനിന്നില്ല. കേരളത്തെ കൈപിടിച്ച് ഉയർത്താനുള്ള പ്രയത്‌നത്തിൽനിന്ന് ആരു വിചാരിച്ചാലും പിന്തിരിപ്പിക്കാൻ സാധിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
പൊതുസമ്മേളനം യുഎഇ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് ആൽ നഹ്യാൻ ഉദ്ഘാടനംചെയ്തു. നോർക്ക റൂട്ട്‌സ് വൈസ് ചെയർമാൻ എം എ യൂസഫലി അധ്യക്ഷനായി. ഐഎസ്‌സി പ്രസിഡന്റ് രമേശ് വി പണിക്കർ സ്വാഗതവും ലോക കേരളസഭ അംഗം കെ ബി മുരളി നന്ദിയും പറഞ്ഞു.
from Kerala || Deshabhimani Online News https://ift.tt/2Aj8rjq
via IFTTT
No comments:
Post a Comment