ശബരിമല സ‌്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധി പലരാഷ‌്ട്രീയ കക്ഷികളും മുതലെടുക്കാൻ ശ്രമിക്കുന്നുണ്ട‌്. പക്ഷെ, ഇത‌് ശബരിമലയ‌്ക്ക‌് ഒട്ടും ഗുണംചെയ്യില്ല. റിവ്യൂ ഹർജിയുമായി സുപ്രീംകോടതിയിൽപ്പോയാൽ ഒരു പ്രയോജനവുമുണ്ടാകില്ല. ശബരിമല സന്ദർശനത്തിന‌് ഒരുകാലത്തും സ‌്ത്രീകൾക്ക‌് വിലക്കുണ്ടായിരുന്നില്ല. വീട്ടിൽ തിരിച്ചെത്തുമെന്ന ഉറപ്പില്ലാതെയാണ‌് പണ്ട‌് ശബരിമലയ‌്ക്ക‌് പോയിരുന്നത‌്. അത്ര കഠിനമായിരുന്നു യാത്ര. ആ സാഹചര്യത്തിൽ സ‌്ത്രീകൾ ശബരിമലയിൽ പോകുന്നത‌് പ്രായോഗികമായിരുന്നില്ല. അത‌് പിന്നീട‌് ആചാരമായി മാറി.
അനിയന്ത്രിതമായ തിരക്കുള്ള വൃശ‌്ചികം, ധനു, മകരം മാസങ്ങളിൽ സ‌്ത്രീകൾ സന്ദർശനം നടത്തുന്നത‌് പ്രായോഗികമല്ല. എല്ലാ മലയാള മാസവും ഒന്നുമുതൽ അഞ്ചുവരെ നടതുറക്കുന്നത‌് പത്തുവരെ ദീർഘിപ്പിച്ച‌് സ‌്ത്രീകൾക്ക‌് പ്രവേശനത്തിന‌് അനുമതി നൽകണം. തിരക്ക‌് നിയന്ത്രിക്കാൻ തിരുപ്പതി രീതി ഇവിടെയും അവലംബിക്കാവുന്നതാണ‌്.
from Kerala || Deshabhimani Online News https://ift.tt/2CUn5Qy
via IFTTT
No comments:
Post a Comment