ന്യൂഡല്‍ഹി > കേരളത്തിൽ പ്രണയവിവാഹത്തിന്റെ മറവിൽ മതംമാറ്റമുണ്ടായെന്ന ആരോപണം ഉയർന്ന 11 കേസിൽ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) അന്വേഷണം അവസാനിപ്പിച്ചു. നിർബന്ധിത മതപരിവർത്തനമുണ്ടായെന്ന‌് സ്ഥാപിക്കാൻവേണ്ട തെളിവുകൾ ഇല്ലാത്തതിനാലാണ‌് അന്വേഷണം അവസാനിപ്പിച്ചതെന്ന‌് എൻഐഎ വൃത്തങ്ങൾ അറിയിച്ചു. മതംമാറി നടന്ന 89 വിവാഹത്തിൽ 11 കേസിൽ സ‌്ത്രീയെയോ പുരുഷനെയോ നിർബന്ധിച്ച‌് മതംമാറ്റി വിവാഹം കഴിപ്പിച്ചതാണെന്നതിന‌് തെളിവ‌് ലഭിച്ചിട്ടില്ല. മനഃപൂർവമുള്ള ക്രിമിനൽ ഗൂഢാലോചനയ‌്ക്കുള്ള തെളിവും ലഭിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ‌് കേസുകൾ അവസാനിപ്പിക്കാൻ തീരുമാനിച്ചത‌്.
അതേസമയം, പല കേസിലും പോപ്പുലർ ഫ്രണ്ടിന്റെ ഒരു വിഭാഗം നേതാക്കൾക്ക‌് ഏതെങ്കിലും രീതിയിലുള്ള പങ്കുണ്ടായിരുന്നുവെന്ന‌് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു. മതംമാറ്റത്തിന‌് ചില പോപ്പുലർ ഫ്രണ്ട‌് നേതാക്കൾ സഹായിച്ചിരുന്നു. കേരളത്തിൽ ഹാദിയകേസുമായി ബന്ധപ്പെട്ടാണ‌് കേരളത്തിൽ സംഘടിത മതപരിവർത്തനം നടക്കുന്നുണ്ടോയെന്ന വിഷയം പരിശോധിക്കാൻ എൻഐഎ തീരുമാനിച്ചത‌്. ഹാദിയ കേസിൽ വിവാഹവുമായി ബന്ധപ്പെട്ട കാര്യങ്ങൾ അന്വേഷിക്കേണ്ടതില്ലെന്ന‌് സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. ഹാദിയയുടെ ഭർത്താവ‌് ഷെഫിൻ ജഹാന്റെ പശ്ചാത്തലം ആവശ്യമെങ്കിൽ അന്വേഷിക്കാമെന്നും കോടതി പറഞ്ഞിരുന്നു. ഇതിൽ അന്വേഷണം തുടരുകയാണെന്ന‌് എൻഐഎ ഉദ്യോഗസ്ഥർ പറഞ്ഞു.
from Kerala || Deshabhimani Online News https://ift.tt/2Ev1Y9i
via IFTTT
No comments:
Post a Comment