കോൺഗ്രസിന്റെ വർഗീയകാർഡ‌് തിരിച്ചടിക്കുന്നു - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, October 27, 2018

കോൺഗ്രസിന്റെ വർഗീയകാർഡ‌് തിരിച്ചടിക്കുന്നു


കെപിസിസി എക‌്സിക്യൂട്ടീവ‌് അംഗവും ദേവസ്വം ബോർഡ‌് മുൻ പ്രസിഡന്റുമായ ജി രാമൻനായരുടെ നിലപാട‌് രാഷ്ട്രീയലാഭത്തിനായി ബിജെപിയുടെ തീവ്ര വർഗീയതയോടൊപ്പംനിന്ന കോൺഗ്രസിനേറ്റ തിരിച്ചടിയായി. താൻ ബിജെപിയിലേക്ക‌് പോകുകയാണെന്ന‌് രാമൻ നായർ പരസ്യസൂചന നൽകിയതോടെ സംസ്ഥാന കോൺഗ്രസ‌് നേതൃത്വം പ്രതിക്കൂട്ടിലാകുകയാണ‌്.

ബിജെപിയെക്കാൾ വാശിയോടെയാണ‌് പ്രതിപക്ഷനേതാവ‌് രമേശ‌് ചെന്നിത്തല, കെപിസിസി വർക്കിങ‌് പ്രസിഡന്റ‌് കെ സുധാകരൻ, പ്രചാരണവിഭാഗം അധ്യക്ഷൻ കെ മുരളീധരൻ തുടങ്ങിയവർ ശബരിമല സ‌്ത്രീപ്രവേശ വിഷയത്തിൽ വർഗീയ കാർഡിറക്കിയത‌്. കെപിസിസി പ്രസിഡന്റ‌് മുല്ലപ്പള്ളി രാമചന്ദ്രൻ, വി എം സുധീരൻ തുടങ്ങിയവർക്ക‌് ഈ നിലപാടിനോട‌് യോജിപ്പില്ലെങ്കിലും ഗത്യന്തരമില്ലാതെ ഒപ്പം നിന്നു.

ആദ്യം നേരിട്ട‌് സമരത്തിനിറങ്ങി വിശ്വാസികളെ തെറ്റിദ്ധരിപ്പിച്ച കോൺഗ്രസ‌് പിന്നീട‌്  സ്വന്തം കൊടി ഉപേക്ഷിച്ച‌് സമരത്തിൽ പങ്കെടുക്കാൻ ആഹ്വാനം ചെയ്യുകയായിരുന്നു. ഇതോടെ ഒരു വിഭാഗം പ്രവർത്തകർ ബിജെപി പാളയത്തിലേക്ക‌് ചാടി. രാമൻനായർ ബിജെപി വേദിയിൽ പങ്കെടുത്തത‌് പരസ്യമായപ്പോഴാണ‌് ഗത്യന്തരമില്ലാതെ കോൺഗ്രസ‌് നേതൃത്വത്തിന‌് നടപടി എടുക്കേണ്ടിവന്നത‌്. ഇതോടെയാണ‌് രാമൻനായർ ബിജെപിയിലേക്ക‌് പോകുമെന്ന ഭീഷണി മുഴക്കിയത‌്.

രാമൻനായർ മാത്രമല്ല, പല കോൺഗ്രസ‌് നേതാക്കളെയും സംഘപരിവാർ വലവീശിക്കഴിഞ്ഞു. തന്നെ ബിജെപിയിലേക്ക‌് ക്ഷണിച്ചെന്ന‌് കെ സുധാകരൻ മുമ്പ‌് പറഞ്ഞിരുന്നു. രമേശ‌് ചെന്നിത്തലയുടെ സംഘി സൗഹൃദം കോൺഗ്രസിനകത്തുതന്നെ ചർച്ചയാണ‌്. കെ മുരളീധരൻ, പ്രയാർ ഗോപാലകൃഷ‌്ണൻ, അജയ‌് തറയിൽ തുടങ്ങി പല നേതാക്കളും ഈ പാതയിലാണ‌്.

ശബരിമലവിഷയം ആളിക്കത്തിയ സമയത്താണ‌് തദ്ദേശ വാർഡുകളിലേക്ക‌് ഉപതെരഞ്ഞെടുപ്പ‌് നടന്നത‌്. 20ൽ എട്ടിടത്തും കോൺഗ്രസിനെ മൂന്നാംസ്ഥാനത്തേക്ക‌് ബിജെപി പിന്തള്ളി. എന്നിട്ടും കോൺഗ്രസ‌് നേതൃത്വം പാഠം പഠിക്കുന്നില്ല. ഇതിന്റെയെല്ലാം പരിണാമമാണ‌് രാമൻനായർ ഉൾപ്പെടെയുള്ളവരുടെ കൊഴിഞ്ഞുപോക്ക‌്.

കേരളമൊഴികെയുള്ള സംസ്ഥാനങ്ങളിൽ ബിജെപി വേരുറപ്പിച്ചത‌് കോൺഗ്രസ‌് നേതാക്കളെ കൂട്ടത്തോടെ വിലയ‌്ക്ക‌് വാങ്ങിയാണ‌്. കേരളത്തിലും അതിനുള്ള  സാധ്യത മുതലെടുക്കാനാണ‌് ബിജെപി ശ്രമിക്കുന്നത‌്. ശബരിമല വിഷയത്തിൽ സുപ്രീംകോടതിവിധി നടപ്പാക്കുകയെന്ന ഭരണഘടനാബാധ്യത സർക്കാർ നിർവഹിക്കുമ്പോൾ അതുവച്ച‌് മുതലെടുക്കാൻ ശ്രമിക്കുന്ന ശക്തികൾക്കൊപ്പമാണ‌് കോൺഗ്രസും നിൽക്കുന്നത‌്.

വിധി വന്നയുടൻ കോൺഗ്രസിന്റെയും ബിജെപിയുടെയും കേന്ദ്ര–സംസ്ഥാന നേതൃത്വം വിധിയെ സ്വാഗതം ചെയ‌്തത‌് ശ്രദ്ധേയമാണ‌്. കോൺഗ്രസിലെ മതേതരവാദികളായ വലിയ വിഭാഗവും ആർഎസ‌്എസിലെയും ബിജെപിയിലെയും ഒരു വിഭാഗവും ഇപ്പോഴും സുപ്രീംകോടതിവിധി നടപ്പാക്കണമെന്ന അഭിപ്രായക്കാരാണ‌്. ആർഎസ‌്എസ‌് മുഖപത്രമായ കേസരിയിൽ വരുന്ന ലേഖനങ്ങളും കത്തുകളും  വി ടി ബലറാം എംഎൽഎ ഉൾപ്പെടെയുള്ളവരുടെ പരസ്യമായ പ്രതികരണവുമെല്ലാം ഇതാണ‌് കാണിക്കുന്നത‌്.

വിഷയം ആളിക്കത്തിക്കാൻ ശ്രമിക്കുന്നതിനുപിന്നിലെ യഥാർഥ കാരണം മറ്റുചിലതാണ‌്. രാഹുൽ ഈശ്വറിനെപ്പോലുള്ള മതഭ്രാന്തന്മാരും എഎച്ച‌്പിയും തങ്ങളുടെയിടയിലെ അതിതീവ്രവാദികളായ പ്രവർത്തകരെ ഹൈജാക്ക‌് ചെയ്യുമെന്ന‌് ഭയന്നാണ‌് ബിജെപി നേരിട്ട‌് കളത്തിലിറങ്ങിയത‌്. സംസ്ഥാന പ്രസിഡന്റ‌് പി എസ‌് ശ്രീധരൻപിള്ള പാർടിയിൽ ആധിപത്യം സ്ഥാപിക്കാനുള്ള അവസരമായും ഇതിനെ കണ്ടു.

ശ്രീധരൻപിള്ള കളത്തിൽ ഇറങ്ങിയതോടെയാണ‌് നേരത്തെ വ്യത്യസ‌്ത നിലപാട‌് സ്വീകരിച്ച കെ സുരേന്ദ്രൻ ഉൾപ്പെടെയുള്ളവരും തീവ്രനിലപാടുമായി രംഗത്തെത്തിയത‌്.  ബിജെപി നിലപാട‌് കണ്ട‌് അമ്പരന്ന കോൺഗ്രസും അണികളുടെ കൊഴിഞ്ഞുപോക്ക‌് തടയാൻ നടത്തിയ നാടകമാണ‌് പിന്നീട‌് കണ്ടത‌്.



from Kerala || Deshabhimani ​Online ​News https://ift.tt/2CM1Org
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages