ശബരിമല അക്രമം : ജാമ്യം കിട്ടാൻ പ്രതികൾ ഒന്നരക്കോടി കെട്ടിവയ‌്ക്കണം - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, October 27, 2018

ശബരിമല അക്രമം : ജാമ്യം കിട്ടാൻ പ്രതികൾ ഒന്നരക്കോടി കെട്ടിവയ‌്ക്കണം



ശബരിമല സംഘർഷവുമായി ബന്ധപ്പെട്ട‌് അറസ്റ്റിലായവരിൽ പൊതുമുതൽ നശിപ്പിച്ച കേസുകളിലെ പ്രതികളിൽനിന്ന‌് നഷ്ടപരിഹാരം ഈടാക്കാൻ നടപടി തുടങ്ങി. കെഎസ‌്ആർടിസി ബസുകളും പൊലീസ‌് വാഹനങ്ങളും തകർത്ത കേസുകളിലെ പ്രതികൾക്ക‌് ജാമ്യം ലഭിക്കാൻ ഒന്നരക്കോടിയോളം രൂപ കെട്ടിവയ‌്ക്കേണ്ടിവരും. കെഎസ‌്ആർടിസിക്ക‌് മാത്രം 1.25 കോടിയുടെ നഷ്ടം  ഉണ്ടായതായി മാനേജിങ‌് ഡയറക്ടർ ടോമിൻ തച്ചങ്കരി ഡിജിപിക്ക‌് കത്ത‌് നൽകി.

വിവിധ ജില്ലകളിൽ കെഎസ‌്ആർടിസിയുടെ 49 ബസുകളാണ‌് തകർത്തത‌്. പത്തനംതിട്ടയിൽമാത്രം 23 ബസുകൾ അടിച്ചുതകർത്തു.
ഇതുമൂലം കെഎസ‌്ആർടിസിക്ക‌് 1,25,35000 രൂപയുടെ നഷ്ടം സംഭവിച്ചിട്ടുണ്ടെന്ന‌ും ഇൗ തുക പ്രതികളിൽനിന്ന‌് ഈടാക്കുന്നതിന‌് പൊതുമുതൽ നശീകരണ നിയമത്തിലെ ചട്ടം മൂന്ന‌് പ്രകാരം നടപടി സ്വീകരിക്കണമെന്നും തച്ചങ്കരി ഡിജിപിയോട‌് ആവശ്യപ്പെട്ടു.

സന്നിധാനം എസ‌്പി അജിത്തിന്റെ വാഹനം അക്രമിച്ച്‌ കൊക്കയിൽ തള്ളിയ കേസിൽ പിടികൂടിയ  ഒൻപത്‌ പേർക്ക്‌ ജാമ്യം ലഭിക്കണമെങ്കിൽ 13 ലക്ഷം രൂപയും കെട്ടിവയ്‌ക്കണം. നിരവധി പൊലീസ‌് വാഹനങ്ങളുംമറ്റും അടിച്ചുതകർത്തിട്ടുണ്ട‌്. ഇവയുടെ നഷ്ടം കണക്കാക്കി വരികയാണ‌്. ജാമ്യം കിട്ടാത്ത വകുപ്പുകൾ പ്രകാരം കേസ‌് എടുത്തിട്ടുള്ള പ്രതികൾ തുക കെട്ടിവയ‌്ക്കേണ്ടിവരും. പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുമ്പോൾ നഷ്ടപരിഹാരത്തുക ഈടാക്കാൻ ഉത്തരവിടണമെന്ന‌് പ്രോസിക്യൂഷൻ ആവശ്യപ്പെടും. തുക കെട്ടിവയ‌്ക്കണമെന്ന ഉപാധിയിൽ ജാമ്യം അനുവദിക്കുകയാണ‌് പതിവ‌്.

പൊതുമുതൽ നശിപ്പിച്ചാൽ നശിപ്പിച്ച വസ‌്തുക്കളുടെ മൂല്യം കണക്കാക്കി ആ തുക കോടതിയിൽ കെട്ടിവച്ചാലേ അറസ്റ്റിലായവർക്ക‌് ജാമ്യം നൽകാവൂ എന്ന സുപ്രീംകോടതിയുടെ വിധിയുടെ അടിസ്ഥാനത്തിലാണിത‌്. ഈ വിധി നടപ്പാക്കണമെന്ന‌് ആവശ്യപ്പെട്ട‌് 2003ൽ ചീഫ‌് സെക്രട്ടറി പുറപ്പെടുവിച്ച സർക്കുലറും നിലവിലുണ്ട‌്.



from Kerala || Deshabhimani ​Online ​News https://ift.tt/2qbpWfD
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages