പാലക്കാട‌്
മുസ്ലിംസ‌്ത്രീകൾ ഭരണഘടന അനുസരിക്കണമെന്ന‌് വാദിക്കുന്ന ആർഎസ‌്എസ് ഹിന്ദുസ‌്ത്രീകൾ ഭരണഘടനയ‌്ക്കു പകരം ആചാരം പാലിക്കണമെന്ന‌് ശഠിക്കുന്നത‌് ഇരട്ടത്താപ്പാണെന്ന് പ്രശസ്ത ചിന്തകൻ ഡോ. രാം പുനിയാനി പറഞ്ഞു.
പട്ടികജാതി ക്ഷേമസമിതി സംസ്ഥാന സമ്മേളനം പാലക്കാട്ട‌് ഉദ‌്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മഹാരാഷ്ട്രയിൽ ഹാജി അലി ദർഗയിൽ കയറണമെന്ന‌് ആവശ്യപ്പെട്ട‌് മുസ്ലിംസ‌്ത്രീ കോടതിയിൽ പോയി അനുകൂലവിധി സമ്പാദിച്ചപ്പോൾ പ്രധാനമന്ത്രി ഉൾപ്പെടെ പിന്തുണച്ചു. എന്നാൽ ശബരിമലയിൽ മനുസ‌്മൃതി അനുസരിക്കാനാണ‌് ആർഎസ‌്എസ് പറയുന്നത‌്.
സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നിവയാണ് ഭരണഘടന അനുശാസിക്കുന്നത‌്. എന്നാൽ ഭരണഘടനതന്നെ മാറ്റിയെഴുതണമെന്നാണ‌് ആർഎസ‌്എസ്സിന്റെ ആവശ്യം. ജനാധിപത്യവും ഭരണഘടനയും പാശ‌്ചാത്യരീതിയെന്ന‌് ആരോപിച്ച‌് മനുസ‌്മൃതി തിരികെ കൊണ്ടുവരാനാണ‌് ആർഎസ‌്‌എസ് ശ്രമം. ഇത‌് നാടിനെ അസമത്വത്തിലേക്ക‌് തിരികെ കൊണ്ടുപോകും. ശൂദ്രർക്കും സ‌്ത്രീകൾക്കും അടിമത്തം അടിച്ചേൽപ്പിച്ചതിന്റെ പേരിലാണ‌് ഡോ. അംബേദ‌്കർ മനുസ‌്മൃതി കത്തിക്കാൻ ആഹ്വാനം നൽകിയത്.
ഹിന്ദു അപകടത്തിലാണെന്ന‌് ബ്രാഹ്മണ്യവാദികളും ഇസ്ലാം അപകടത്തിലാണെന്ന‌് നവാബുമാരും പറയുന്നു. ജാതിവ്യവസ്ഥ ഇല്ലാതായാൽ വരേണ്യവിഭാഗത്തിന‌്കോട്ടം തട്ടുമെന്ന ഭീതിയാണ‌് ഇതിന‌് പിന്നിൽ. നാല‌് വർഷമായി രാജ്യത്ത‌് ദളിത‌് വിഭാഗത്തിന‌് നേരെ അക്രമം കൂടുതൽ തീവ്രമായി. മതത്തിന്റെ പേരിലുള്ള രാഷ‌്ട്രീയമാണ് രാജ്യത്തെ ജാതിവ്യവസ്ഥയെ ഇല്ലാതാക്കാൻ തടസ്സമായി നിൽക്കുന്നത‌്. ജനാധിപത്യമൂല്യങ്ങൾക്ക‌് ഒരു വിലയുമില്ലാത്ത സ്ഥിതിയായി– രാം പുനിയാനി പറഞ്ഞു.
from Kerala || Deshabhimani Online News https://ift.tt/2qbJSPu
via IFTTT
No comments:
Post a Comment