പോഷകാഹാര പദ്ധതിക്ക‌് കേന്ദ്ര സര്‍ക്കാർ ബഹുമതി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, October 14, 2018

പോഷകാഹാര പദ്ധതിക്ക‌് കേന്ദ്ര സര്‍ക്കാർ ബഹുമതി


സ്വന്തം ലേഖിക
സ്ത്രീകളിലെയും കുട്ടികളിലെയും പോഷണക്കുറവ് പരിഹരിക്കാൻ സംസ്ഥാന വനിതാ ശിശുവികസന വകുപ്പ് ആവിഷ്കരിച്ച ‘സമ്പുഷ്ട കേരള’ത്തിന് കേന്ദ്ര സർക്കാർ ബഹുമതി. പദ്ധതി ഫലപ്രദമായി നടപ്പാക്കാൻ കേന്ദ്രസർക്കാരിന‌് സമർപ്പിച്ച മാർഗരേഖ അനുസരിച്ച‌് പ്രാരംഭ പ്രവർത്തനങ്ങൾ മികച്ച രീതിയിൽ നടത്തിയതിനാണ‌് കേന്ദ്ര വനിതാ ശിശുവികസന മന്ത്രാലയം ബഹുമതിയും മെഡലും നൽകിയത്.

ആഗസ‌്ത‌് ഒന്നിനാണ‌് പദ്ധതിപ്രവർത്തനങ്ങൾ തുടങ്ങിയത‌്. മുലയൂട്ടൽ, അമിത വണ്ണം തടയുക എന്നീ രണ്ട് അധിക ലക്ഷ്യങ്ങൾ കൂടി ഇതിന്റെ ഭാഗമായി നടപ്പാക്കുന്നു. ആദ്യഘട്ടത്തിൽ വയനാട്, മലപ്പുറം, കണ്ണൂർ, കാസർകോട‌് ജില്ലകളിലെ 8534 അങ്കണവാടികളിലെ ഗുണഭോക്താക്കൾക്കാണ് പ്രയോജനം ലഭിക്കുന്നത്. അടുത്ത വർഷം  മുഴുവൻ ജില്ലകളിലേക്കും വ്യാപിപ്പിക്കും. ആരോഗ്യം, ശുചിത്വം, കുടിവെള്ളം, ഗ്രാമവികസനം, പഞ്ചായത്ത് രാജ്, വിദ്യാഭ്യാസ വകുപ്പ്, സിവിൽ സപ്ലൈസ്, നാഷണൽ ന്യൂട്രീഷൻ ബോർഡ് തുടങ്ങി 22 വകുപ്പുകളെ ഏകോപിപ്പിച്ചാണ‌് പദ്ധതി.
ഇതിനായി അങ്കണവാടി വർക്കർമാർക്കും ഐ

ഡിഎസ് സൂപ്പർവൈസർമാർക്കും 8500 സ്മാർട് ഫോണുകൾ ലഭ്യമാക്കി. സ്മാർട്ട‌് ഫോൺ ആപ്ലിക്കേഷൻ വഴിയാണ‌് ഗുണഭോക്താക്കളുടെ  വിവരം  ലഭ്യമാക്കുന്നത‌്. ആറുമാസംമുതൽ അഞ്ചുവയസ്സ‌് വരെയുള്ള കുട്ടികളിലും കൗമാരപ്രായക്കാർമുതൽ 49 വയസ്സുവരെയുള്ള സ്ത്രീകളിലുമുള്ള വിളർച്ചാ നിരക്ക് കുറയ്ക്കുക, ജനന സമയത്തെ തൂക്കക്കുറവ് പരിഹരിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് പദ്ധതി നടപ്പാക്കുന്നത്. പോഷകാഹാര കുറവ് പരിഹരിക്കാനുള്ള സംസ്ഥാന സർക്കാർ പ്രവർത്തനങ്ങൾക്ക‌് ശക്തി പകരുന്നതാണ് കേന്ദ്ര സർക്കാർ ബഹുമതിയെന്ന് വനിതാ ശിശുവികസന മന്ത്രി കെ കെ ശൈലജ പറഞ്ഞു.



from Kerala || Deshabhimani ​Online ​News https://ift.tt/2yk1pJJ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages