പ്രകൃതിദുരന്തം: അജ്ഞത ഏറെയെന്ന‌് സർവേ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, October 14, 2018

പ്രകൃതിദുരന്തം: അജ്ഞത ഏറെയെന്ന‌് സർവേ


സ്വന്തം ലേഖകൻ
സാക്ഷരതാ മിഷന്റെ പ്രളയാനന്തര സർവേ റിപ്പോർട്ട‌് മുഖ്യമന്ത്രി പിണറായി വിജയന‌് സമർപ്പിച്ചു. 2,91,048 വീട്ടിലായിരുന്നു സർവേ. സ്വയരക്ഷയ്ക്കുള്ള അടിയന്തരസാമഗ്രികൾ ഉൾപ്പെടുന്ന എമർജൻസി കിറ്റ‌ിനെക്കുറിച്ച‌് അറിവില്ലെന്ന‌് 66.77 ശതമാനംപേർ പ്രതികരിച്ചു. പ്രകൃതിദുരന്തമുണ്ടായാൽ സ്വീകരിക്കേണ്ട മുൻകരുതലുകളെക്കുറിച്ച് അറിയാത്തവരാണ് 41.86 ശതമാനവും.

വരൾച്ച, വെള്ളപ്പൊക്കം, ചുഴലിക്കാറ്റ്, ഭൂമികുലുക്കം എന്നീ ദുരന്തങ്ങളെക്കുറിച്ച‌് 56.26 ശതമാനം പേർക്ക‌ും ധാരണയില്ല. ചുഴലിക്കാറ്റ് പ്രകൃതിദുരന്തമാണെന്ന് അറിയാവുന്നത് 8.43 ശതമാനത്തിനു മാത്രം. കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച് കേട്ടിട്ടില്ലാത്തവർ 20.02 ശതമാനം. പ്രളയാനന്തരം പടരുന്ന രോഗങ്ങളെക്കുറിച്ച് 17.15 ശതമാനം പേർക്ക് അറിവില്ല. 22.04 ശതമാനവും ഗ്യാസ് സിലിൻഡർ ഓഫാക്കാതെ പുറത്തുപോകുന്നവരാണെന്നും സർവേയിൽ പ റയുന്നു. പ്രതികരിച്ചവരിൽ 1,55,906 പേർ സ്ത്രീകളാണ്. 38 ട്രാൻസ്ജെൻഡറുകളും പ്രതികരിച്ചു. 68,038 പഠിതാക്കളാണ‌് വളന്റിയർമാരായത‌്.  സംസ്ഥാനത്ത് ദുരന്തനിവാരണ സാക്ഷരതാ പദ്ധതി ആവിഷ്കരിച്ച് നടപ്പാക്കണമെന്ന‌് റിപ്പോർട്ട‌് ശുപാർശ ചെയ‌്തു. പൊതുവിദ്യാഭ്യാസത്തിന്റെ ഭാഗമായി ദുരന്തനിവാരണ പ്രവർത്തനം, കാലാവസ്ഥാ വ്യതിയാനം ഉണ്ടാകുന്നതിനുള്ള കാരണങ്ങഎന്നിവയും  പാഠ്യപദ്ധതിയിപ്പെടുത്തണം. സാക്ഷരതാ മിഷൻ ഡയറക്ടർ ഡോ. പി എസ് ശ്രീകല റിപ്പോർട്ട‌്  സമർപ്പിച്ചു.



from Kerala || Deshabhimani ​Online ​News https://ift.tt/2yFcunU
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages